
News Now
'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില് തിരിച്ചറിയില്ല; 'ജയില് മേക്കോവറില്' സുഹൈല്

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

ലണ്ടൻ: ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി. ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾ മാറ്റമില്ലാതെ നിൽക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തിരിച്ചെത്തൽ. ടീമിൽ തുടരുമോ എന്ന കാര്യത്തിൽ ഈ വരവിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീ സീസൺ ടൂറിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. തനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ ഇനിയും സമയം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു റൊണാൾഡോ പ്രീ സീസൺ ടൂറിൽ നിന്ന് മാറി നിന്നത്.
Cristiano Ronaldo finally back in Manchester today as reported by @David_Ornstein - he will discuss with Man United. Erik ten Hag, waiting to meet with Cristiano as he wants to change his mind. #MUFC
â Fabrizio Romano (@FabrizioRomano) July 25, 2022
J. Mendes, pushing to find a solution. Man Utd insist he's not for sale. pic.twitter.com/VsgbBUp1ts
പരിശീലകൻ എറിക്ക് ടെൻ ഹാഗുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ചർച്ച നടത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ടീം വിടുന്ന കാര്യം ക്ലബിന്റെ ഉന്നതരെ അറിയിക്കാനാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തായാലും ടെൻ ഹാഗുമായുള്ള ചർച്ചയിൽ ഭാവി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ക്രിസ്റ്റ്യാനോ ക്ലബ് വിടില്ല എന്നും അദ്ദേഹത്തെ വിൽക്കില്ല എന്നും നേരത്തെ ടെൻ ഹാഗ് പറഞ്ഞിരുന്നു. എന്നാൽ 37കാരനായ താരത്തിന്റെ ഏജന്റ് ആകട്ടെ ക്ലബ് വിടാൻ നിരന്തരം ശ്രമിക്കുന്നുമുണ്ടായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

