
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ചെന്നൈ: ഐപിഎല്ലില്‍ തുർച്ചയായ മൂന്ന് മത്സരങ്ങളിലും പരാജയപെട്ടതോടെ ചെന്നൈ സൂപ്പർ കിങ്‌സ് സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. ഇത്തവണ ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ച സഞ്ജു സാംസണും വേണ്ട രീതിയിൽ തിളങ്ങാത്തത് ടീമിന് തിരിച്ചടി ആയി മാറിയിട്ടുണ്ട്. തുടർ തോൽവികളോടെ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനെ മാറ്റണം എന്നാവശ്യവും ഉയർന്നിട്ടുണ്ട്.
എന്നാൽ ടീമിലെ താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ രംഗത്ത് എത്തി. 'ചെന്നൈ സൂപ്പർ കിങ്സിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബാറ്റർമാരാണ് സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്‌വാദും. ആദ്യ മൂന്ന് മത്സരങ്ങളിലും അവർക്ക് ഫോമിലെത്താൻ കഴിയാത്തത്‍ കാര്യങ്ങൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. സഞ്ജുവിനെയും എംഎസ് ധോനിയെയും മാറ്റിനിർത്തിയാൽ പിന്നീടുള്ളത് എല്ലാം യുവ താരങ്ങളാണ്' കുംബ്ലെ പറഞ്ഞു.
'പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനായി ഒരു വലിയ ഇന്നിങ്സ് കളിക്കണം. അതാണ് ടീമിന് ഇപ്പോൾ ആവശ്യം. നിർഭാഗ്യവശാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ കാര്യങ്ങൾ ചെന്നൈയ്ക്ക് അനുകൂലമായി വന്നിട്ടില്ല. പക്ഷെ, സീസണിന്റെ തുടക്കമാണ്. പിഴവുകൾ വേഗത്തിൽ തിരുത്തി മുന്നേറാൻ സിഎസ്കെ തയ്യാറാകണം' അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ വലിയ പ്രതീക്ഷയോടെയാണ് സഞ്ജുവിനെ ചെന്നൈ ടീമിൽ എത്തിച്ചത്. എന്നാൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനിൽ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കം സഞ്ജുവിൽ നിന്ന് ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെ ചെന്നൈ ആരാധകരും താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മത്സരങ്ങൾക്കായി സഞ്ജുവിന് മാനസികമായി തയ്യാറെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ വിട്ടുനിൽക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
WHAT TO READ NEXT

മിച്ചല്‍ സ്റ്റാര്‍ക്ക് വരും... പക്ഷേ, ഡല്‍ഹി ഇനിയും കാത്തിരിക്കണം
അതേ സമയം, സഞ്ജു സാംസണിന് പിന്തുണയുമായി ചെന്നൈ സൂപ്പർ കിങ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ് രംഗത്ത് വന്നിരുന്നു. പുതിയ ടീമുമായി താരത്തിന് സെറ്റാകാൻ സമയം ആവശ്യമാണെന്നും സഞ്ജു ഉറപ്പായും തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.
Summary
CSK Under Pressure After Three Losses Kumble Backs Sanju Samson and Ruturaj Gaikwad Amid Criticism.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




