
അസാമാന്യ ബാറ്റിങ് പ്രകടനങ്ങള്‍, പിടിച്ചുകുലുക്കിയ വിവാദങ്ങള്‍! ഓസീസ് പടിയിറങ്ങി വാര്‍ണര്‍
ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം വാര്‍ണറുടെ അവസാന അന്താരാഷ്ട്ര പോരാട്ടം

സിഡ്നി: ഓസ്ട്രേലിയന്‍ വെറ്ററന്‍ താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടെ 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനു വിരാമം. ടി20 ലോകകപ്പിന്റെ സെമിയില്‍ കടക്കാതെ ഓസ്ട്രേലിയ പുറത്തായതോടെ താരത്തിന്റെ കരിയറും അവസാനിച്ചു. ടെസ്റ്റ്, ഏകദിന പോരാട്ടങ്ങളില്‍ നിന്നു നേരത്തെ വാര്‍ണര്‍ വിരമിച്ചിരുന്നു.
വമ്പന്‍ നേട്ടങ്ങളും വന്‍ വിവാദങ്ങളും നിറഞ്ഞ സംഭവ ബഹുലമായ കാലത്തിനാണ് വാര്‍ണര്‍ ഫുള്‍ സ്റ്റോപ്പിടുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് വിലക്കടക്കം നേരിടേണ്ടി വന്ന കരിയറാണ് വാര്‍ണറുടേത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യില്‍ ഒരുപോലെ തിളങ്ങിയ അസാമാന്യ ബാറ്റിങ് പ്രതിഭ കൂടിയാണ് വാര്‍ണര്‍.
അവസാന അന്താരാഷ്ട്ര ഇന്നിങ്സ് ഇന്ത്യക്കെതിരെയായിരുന്നു. ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത്. 24 റണ്‍സ് തോല്‍വിയോടെയാണ് കരിയറിനു ഹംസഗാനം അദ്ദേഹം ചൊല്ലുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ന്യൂസിലന്‍ഡിനെതിരെ 2011ലാണ് വാര്‍ണര്‍ ടെസ്റ്റില്‍ അരങ്ങേറിയത്. അവസാന ടെസ്റ്റ് ഈ വര്‍ഷം ജനുവരിയില്‍ പാകിസ്ഥാനെതിരെ. ദക്ഷിണാഫ്രിക്കക്കെതിരെ 2009ലാണ് ഏകദിന അരങ്ങേറ്റം. അവസാന ഏകദിന 2023ല്‍ ഇന്ത്യക്കെതിരെ. ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയാണ് ടി20 അരങ്ങേറ്റവും. അവസാന ടി20 ഇന്ത്യക്കെതിരെ തന്നെ.
112 ടെസ്റ്റുകളില്‍ നിന്നു 8786 റണ്‍സ് നേടി. 335 റണ്‍സ് ഉയര്‍ന്ന സ്കോര്‍. ടെസ്റ്റില്‍ ട്രിപ്പിള്‍, ഡബിള്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 26 ശതകങ്ങളും 37 അര്‍ധ സെഞ്ച്വറികളും.
161 ഏകദിനത്തില്‍ നിന്നു 6932 റണ്‍സ്. 179 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഏകദിനത്തില്‍ 22 സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളും.
110 ടി20 മത്സരങ്ങളാണ് താരം ഓസീസിനായി കളിച്ചത്. 3277 റണ്‍സ്. 100 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഒരു സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറികളും നേടി.
WHAT TO READ NEXT

ഓസീസ് ക്രിക്കറ്റിലെ വാര്‍ണര്‍ യുഗം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



