
ക്രിസ്റ്റിയാനോയെ അനുകരിച്ച് ഡേവിഡ് വാര്‍ണറും, കൊക്ക കോള കുപ്പികള്‍ മാറ്റി(വീഡിയോ)
മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയ വാര്‍ണര്‍ ചിരി നിറയ്ക്കുകയും ചെയ്തു
ദുബായ്: ശ്രീലങ്കയെ ഏഴ് വിക്കറ്റിന് ഓസ്ട്രേലിയ തോല്‍പ്പിച്ച കളിയില്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് എത്തിയതാണ് ആരാധകരെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയ വാര്‍ണര്‍ ചിരി നിറയ്ക്കുകയും ചെയ്തു.
പ്രസ് കോണ്‍ഫറന്‍സിന് എത്തിയപ്പോള്‍ ഇത് എനിക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുമോ എന്നാണ് കൊക്ക കോള കുപ്പികള്‍ കയ്യിലെടുത്ത് കൊണ്ട് വാര്‍ണര്‍ ചോദിച്ചത്. ഇത് ക്രിസ്റ്റിയാനോയ്ക്ക് നല്ലതാണെങ്കില്‍ എനിക്കും നല്ലതാണ് എന്ന് പറഞ്ഞാണ് വാര്‍ണര്‍ കൊക്ക കോള കുപ്പികള്‍ തിരികെ വെച്ചത്.
â Hassam (@Nasha_e_cricket) October 28, 2021
യൂറോ 2020ല്‍ പ്രസ് കോണ്‍ഫറന്‍സില്‍ വെച്ച് ക്രിസ്റ്റ്യാനോ കൊക്ക കോള കുപ്പികള്‍ മാറ്റിവെച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ ആ സമയം ഓഹരി വിപണിയില്‍ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലെ പ്രധാന സ്പോണ്സര്മാരില് ഒരാളാണ് കൊക്ക കോള. 2023 വരെയാണ് ഐസിസിയുമായി കൊക്ക കോളയ്ക്ക് കരാറുള്ളത്.
ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 154 റണ്‍സ്. 18 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. 42 പന്തില്‍ നിന്ന് വാര്‍ണര്‍ 65 റണ്‍സ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം


