News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ എത്തുകയാണ്. പുതിയ സീസണിൽ അവസാനത്തെ രണ്ട് മത്സരങ്ങളുടെ ജയിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ കളത്തിലിറങ്ങുന്നത്. ഡൽഹിയാകട്ടെ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലും.
കഴിഞ്ഞ സീസണിൽ കപ്പ് ഉയർത്തുന്നതിന് തടയിട്ട മുംബൈയോട് പ്രതികാരം തീർക്കാനുള്ള അവസരമാണ് ഡൽഹിക്ക് ഇന്ന്. ഇതുവരെ 26 മത്സരങ്ങളിലാണ് മുംബൈയും ഡൽഹിയും നേർക്കുനേർ കളിച്ചിട്ടുള്ളത്. ഇതിൽ 15ലും ജയം മുംബൈക്കായിരുന്നു. പന്തും രോഹിത് ശർമയും നായകന്മാരായി നേർക്കുനേർ എത്തുന്നെന്നത് ഇന്നത്തെ കളിയിലെ ആകർഷണമാണ്.
ടോസ് നിർണ്ണായകമാകുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്കാണ് മുൻതൂക്കം. ചെന്നൈ പിച്ചിൽ അവസാനം നടന്ന അഞ്ച് മത്സരത്തിലും റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത ടീം തോറ്റു. ഓരോ ഓവർ കഴിയുമ്പോഴും പിച്ച് കൂടുതൽ സ്ലോ ആകുന്നതാണ് കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

