
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ബേ ഓവല്: ബാറ്റിങ്ങില് സൂര്യകുമാര് യാദവ് മിന്നിയതിന് പിന്നാലെ ബൗളര്മാരും കളം പിടിച്ചതോടെ ന്യൂസിലന്ഡിനെ 65 റണ്സിന് തോല്പ്പിച്ച് ഇന്ത്യ. 192 റണ്സ് ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്ഡ് 18.5 ഓവറില് 126 റണ്സിന് ഓള്ഔട്ടായി.
ന്യൂസിലന്ഡ് ഇന്നിങ്സിന്റെ 19ാം ഓവറില് മൂന്ന് വിക്കറ്റ് ആണ് ദീപക് ഹൂഡ വീഴ്ത്തിയത്. 2.5 ഓവറില് 10 റണ്സ് മാത്രം വഴങ്ങി ദീപക് ഹൂഡ വീഴ്ത്തിയത് നാല് വിക്കറ്റ്. മുഹമ്മദ് സിറാജും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ് സുന്ദറും ഭുവനേശ്വര് കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
51 പന്തില് നിന്ന് 111 റണ്സ് കണ്ടെത്തിയ സൂര്യകുമാര് യാദവ് ആണ് കളിയിലെ താരം
മറ്റ് ഇന്ത്യന് ബാറ്റേഴ്സ് പരാജയപ്പെട്ടപ്പോള് 51 പന്തില് നിന്ന് 111 റണ്സ് കണ്ടെത്തിയ സൂര്യകുമാര് യാദവ് ആണ് കളിയിലെ താരം. 31 പന്തില് നിന്ന് 36 റണ്സ് എടുത്ത സൂര്യകുമാര് യാദവ് ആണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്.
ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്ഡിനായി 52 പന്തില് നിന്ന് 61 റണ്സ് എടുത്ത കെയ്ന് വില്യംസണ് മാത്രമാണ് പിടിച്ചു നിന്നത്. നാല് ഫോറും രണ്ട് സിക്സുമാണ് വില്യംസണിന്റെ ബാറ്റില് നിന്ന് വന്നത്. ന്യൂസിലന്ഡ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഡെലിവറിയില് തന്നെ ഫിന് അലനെ മടക്കി ഭുവനേശ്വര് കുമാര് ആണ് കിവീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ കൃത്യമായ ഇടവേളകളിലെല്ലാം ഇന്ത്യന് ബൗളര്മാര്ക്ക് വിക്കറ്റ് വീഴ്ത്താനായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


