നവോമി ഒസാകയെ അട്ടിമറിച്ച് യുഎസ് താരം; ആഷ്‌ലി ബാര്‍ടി മുന്നോട്ട്

നവോമി ഒസാകയെ അട്ടിമറിച്ച് യുഎസ് താരം; ആഷ്‌ലി ബാര്‍ടി മുന്നോട്ട്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:57 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്ന് നിലവിലെ വനിതാ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക പുറത്ത്. ആതിഥേയ താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍ടി മൂന്നാം റൗണ്ട് പോരാട്ടം വിജയിച്ചു. 

നിലവിലെ കിരീട ജേത്രിയായ ഒസാകയെ അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയാണ് അട്ടിമറിച്ചത്. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമാണ് ഒസാക വീണത്. 

രണ്ടാം സെറ്റില്‍ അമാന്‍ഡ തിരിച്ചടിച്ചതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. പോരാട്ടം ടൈബ്രേക്കറിലേക്ക് നീട്ടിയ അമേരിക്കന്‍ താരം ഈ ഘട്ടത്തില്‍ ഒസാകയെ നിഷ്പ്രഭയാക്കി. സ്‌കോര്‍: 4-6, 6-3, 7-6 (10-5). 

ഇറ്റാലിയന്‍ താരം കാമില ജോര്‍ജിയെ അനായാസം വീഴ്ത്തിയാണ് ബാര്‍ടിയുടെ മുന്നേറ്റം. സ്‌കോര്‍: 6-2, 6-3. മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടമുയര്‍ത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതാ താരമെന്ന നേട്ടമാണ് ബാര്‍ടിയുടെ സ്വപ്നം.
 

News Now