പാര്‍ട്ടിക്കിടെ യുവതിയോട് മോശമായി പെരുമാറി; താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

എല്ലാ ടീം അംഗങ്ങളും രാത്രി പത്ത് മണിക്ക് ശേഷം പരിചയക്കാരെ അവരുടെ മുറികളിലേക്ക് വിളിച്ചു വരുത്തുന്നതിന് വിലക്കേര്‍പ്പെടുത്തി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:19 am IST

ന്യൂഡല്‍ഹി: നൈറ്റ് പാര്‍ട്ടിക്കിടെ താരങ്ങളിലൊരാള്‍ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിന് പിന്നാലെ ടീമിന് പെരുമാറ്റച്ചട്ടവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഫ്രാഞ്ചൈസി പാര്‍ട്ടിക്കിടെയാണ് സംഭവങ്ങള്‍. പിന്നാലെയാണ് താരങ്ങള്‍ക്കും ഒപ്പം സപ്പോര്‍ട്ട് സ്റ്റാഫിനും കര്‍ശന പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. 

എല്ലാ ടീം അംഗങ്ങളും രാത്രി പത്ത് മണിക്ക് ശേഷം പരിചയക്കാരെ അവരുടെ മുറികളിലേക്ക് വിളിച്ചു വരുത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. പത്ത് മണിക്ക് ശേഷം താരങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെങ്കില്‍ ടീം ഹോട്ടലിലെ പൊതു ഇടങ്ങളില്‍ മാത്രം അനുവദിക്കും. 

രാത്രി പത്ത് മണിക്ക് മുന്‍പ് താരങ്ങള്‍ക്ക് ആരെയങ്കിലും മുറിയിലേക്ക് കൊണ്ടു വരണമെങ്കില്‍ അക്കാര്യം മുന്‍കൂട്ടി ഐപിഎല്‍ ടീം ഇന്റഗ്രിറ്റ് ഓഫീസറെ അറിയിക്കണം. അതിഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയില്‍ രേഖയും താരം ഹാജരാക്കണം. 

ഹോട്ടലില്‍ നിന്നു മറ്റിടങ്ങളിലേക്ക് താരങ്ങള്‍ സന്ദര്‍ശനങ്ങള്‍ക്ക് പോകുന്നുണ്ടെങ്കില്‍ ഡല്‍ഹി ടീം ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിക്കണം. ഇതു ലംഘിച്ചാല്‍ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. കരാര്‍ റദ്ദാക്കുന്ന നടപടികളും താരങ്ങള്‍ക്കെതിരെ കൈക്കൊള്ളുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. 

ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് വിവാദ സംഭവങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി താരങ്ങളിലൊരാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പിന്നാലെയാണ് കര്‍ശന നടപടിയുമായി ടീം രംഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now