ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

indian premier league
നിക്കോളാസ് പൂരൻSource by : പിടിഐ
Last Updated :15 May 2024, 7:33 am IST

News Now

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. 27 പന്തില്‍ 61 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നിക്കോളാസ് പൂരനും 33 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന അര്‍ഷദ് ഖാനും ജയിപ്പിക്കുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും ഭാഗ്യം ഡല്‍ഹിയുടെ കൂടെയായിരുന്നു.

തുടക്കത്തില്‍ തന്നെ നാലുവിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടപ്പെട്ടത്. കെ എല്‍ രാഹുല്‍, സ്‌റ്റോയിനിസ്, ദീപക് ഹൂഡ അടക്കമുള്ളവരാണ് ഔട്ടായത്. 24 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴായിരുന്നു നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്. തുടക്കത്തില്‍ തന്നെ ആക്രമണ ശൈലിയാണ് പൂരന്‍ പുറത്തെടുത്തത്. ആദ്യ പന്തില്‍ തന്നെ വരവറിയിച്ച് ബൗണ്ടറിയോടെയാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്.ടീം സ്‌കോര്‍ 101 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പൂരന്‍ ഔട്ടായതോടെ, പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും എളുപ്പം തോറ്റ് പിന്മാറാന്‍ തയ്യാറല്ല എന്ന് അറിയിച്ച് കൊണ്ടായിരുന്നു അര്‍ഷദ് ഖാന്റെ ബാറ്റിങ്. അഞ്ചു സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു അര്‍ഷദ് ഖാന്റെ അര്‍ധ സെഞ്ച്വറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

33 പന്തില്‍ 58 റണ്‍സെടുത്ത അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റബ്സും ഡല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടിയ ലഖ്നൗ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്സ് തുടങ്ങിയ ഷല്‍ഹിക്ക് രണ്ട് റണ്‍സെടുക്കുന്നതിനിടെ ജേക്ക് ഫ്രേസറെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഭിഷേക് പോറല്‍ - ഷായ് ഹോപ്പ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒമ്പതാമത്തെ ഓവറില്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെ 27 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഷായ് ഹോപ്പ് പുറത്തായി. അര്‍ഷദ് ഖാനായിരുന്നു വിക്കറ്റ്.

പിന്നീടെത്തിയ നായകന്‍ പന്ത് 23 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്തായി. സ്റ്റബ്സ് 25 പന്തില്‍ നിന്ന് 57 റണ്‍സെടുത്തു, അക്സര്‍ പട്ടേല്‍ 10 പന്തില്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ടും അര്‍ഷത് ഖാനും രവി ബിഷ്ണോയി ഒരു വിക്കറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates