News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

സ്ട്രൈക്ക് മാറ്റം വരുത്താതിരിക്കാനായി മനപൂര്വം ബൗണ്ടറി വഴങ്ങി അഫ്ഗാനിസ്ഥാന് താരം. ഇതോടെ ഒരു റണ് അഫ്ഗാനിസ്ഥാന് പിഴയിട്ടു. അഫ്ഗാനിസ്ഥാന്-സിംബാബ്വെ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സംഭവം.
എട്ട് വിക്കറ്റ് നഷ്ടത്തില് 281 റണ്സ് എന്ന നിലയില് സിംബാബ്വെ നില്ക്കുമ്പോഴായിരുന്നു സംഭവം. 79 റണ്സുമായി മധ്യനിര താരം സിഖന്ദര് റാസ ഒരറ്റം കാക്കുന്നു. റാസയ്ക്കൊപ്പം ക്രീസില് നില്ക്കുന്ന മസറാബാനി ഈ സമയം അക്കൗണ്ട് തുറന്നിട്ടില്ല.
അടുത്ത ഓവറില് സ്ട്രൈക്ക് നിലനിര്ത്താന് വേണ്ടി റാസ അവസാന പന്തില് സിംഗിളിന് ശ്രമിക്കുന്നു. കവറില് ബൗണ്ടറി ലൈനില് നിന്ന് ഇഞ്ചുകള് വ്യത്യാസത്തില് പന്ത് നിന്നു. ഈ സമയം സിംബാബ്വെ താരങ്ങള് സിംഗിള് എടുത്തു. ഈ സമയമാണ് അഫ്ഗാന് താരം ഹഷ്മതുള്ള ഷഹീദി തന്ത്രവുമായി എത്തിയത്.
റാസയിലേക്ക് സ്ട്രൈക്ക് എത്തുന്നത് തടയുന്നതിനായി പന്ത് ഗ്രൗണ്ടില് നിന്ന് എടുക്കുമ്പോള് ഷഹീദി തന്റെ ഒരു കാല് ബൗണ്ടറി ലൈനിന് അപ്പുറം വെച്ചു. ഇതിലൂടെ മുസര്ബാനി അടുത്ത ഓവറില് സ്ട്രൈക്ക് എടുക്കേണ്ടതായി വരും. എന്നാല് അമ്പയര്മാരായ അലീം ദാറും, അഹ്മദ് ഷായും ഇത് അനുവദിച്ചില്ല.
അഫ്ഗാന് താരത്തിന്റെ തന്ത്രം മനസിലാക്കിയ അമ്പയര്മാര് ബൗണ്ടറി അനുവദിച്ചില്ല. പകരം ക്രിക്കറ്റ് നിയമത്തിലെ 19.8 പ്രകാരം അഫ്ഗാനിസ്ഥാന് ഒരു റണ് പിഴയായി വിധിച്ചു. റാസ പിന്നത്തെ ഓവറില് സ്ട്രൈക്ക് ചെയ്യാനും എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

