മത്സരത്തിന് ഇടയില്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ലജ്ജാവതിയെ പാട്ടുയര്‍ന്നതും ആരാധകരുടെ ആവേശം കൂട്ടുന്നു

ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ താക്കൂര്‍/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:04 am IST

News Now

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ റണ്‍സ് ഉയര്‍ത്താനാവാതെ സഞ്ജു പുറത്തായതിന്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ വിക്കറ്റിന് പിന്നിലെ സഞ്ജുവിന്റെ മികവ് കയ്യടി നേടി. മത്സരത്തിന് ഇടയില്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ലജ്ജാവതിയെ പാട്ടുയര്‍ന്നതും ആരാധകരുടെ ആവേശം കൂട്ടുന്നു. 

ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലെ ട്രെന്‍ഡ് ആയ ലജ്ജാവതിയെ പാട്ടാണ് ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയം ഗ്യാലറിയില്‍ നിന്ന് വന്നത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബൗണ്ടറി പായിച്ചപ്പോഴായിരുന്നു ഇത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

കഴിഞ്ഞ ദിവസം ട്രിനിഡാഡിലെ മലയാളികള്‍ക്കൊപ്പമുള്ള വീഡിയോ സഞ്ജു സാംസണ്‍ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് തന്നെ വീഴ്ത്തിയത് എന്നും സഞ്ജു വീഡിയോയില്‍ പറഞ്ഞിരുന്നു. 

കളിയിലേക്ക് വരുമ്പോള്‍ അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവില്‍ 3 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്‍പില്‍ വെച്ച 308 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസ് ചെയ്‌സിങ് 305 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാന്‍ സിറാജിന് കഴിഞ്ഞതോടെയാണ് ഇന്ത്യ ജയം തൊട്ടത്. ശിഖര്‍ ധവാന്‍ സെഞ്ചുറിക്കരികെ വീണപ്പോള്‍ ശ്രേയസും ഗില്ലും അര്‍ധ ശതകം കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates