ആദ്യം ധോനിയുടെ ബാറ്റിങ്, മകളുടെ സ്കൂൾ ഫീസ് പിന്നെ; യുവാവ് ടിക്കറ്റിനായി മുടക്കിയത് 64,000 രൂപ!

കരിഞ്ചന്തയിൽ നിന്നു 64,000 രൂപ മുടക്കി എടുത്ത ടിക്കറ്റുമായി ചെന്നൈ സൂപ്പർ കിങ്സിന്‍റെ കളി കാണാനെത്തി യുവാവ്

Dhoni fan spend Rs 64,000
ധോനി, ആരാധകന്‍ട്വിറ്റര്‍
Edited by :renjith.k
Last Updated :13 ഏപ്രിൽ 2024, 12:46 pm IST

ചെന്നൈ: ഐപിഎല്ലിൽ ആരാധകരുടെ പ്രിയപ്പെട്ട ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീമിൽ എംഎസ് ധോനി നിൽക്കുന്നതാണ് ഈ ആരാധനയുടെ അടിസ്ഥാന ശിലകളിലൊന്നു. ഇപ്പോഴിതാ മകളുടെ സ്കൂൾ ഫീസ് പോലും അടയ്ക്കാതെ കടം വാങ്ങിയ പണം കൊണ്ടെടുത്ത ടിക്കറ്റുമായി എത്തിയ പിതാവാണ് ശ്രദ്ധേയനായത്.

കരിഞ്ചന്തയിൽ നിന്നു 64,000 രൂപ മുടക്കി എടുത്ത ടിക്കറ്റുമായാണ് യുവാവ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ കളി കാണാനെത്തിയത്. ഇത്രയും രൂപ മുടക്കാനുള്ള ഏക കാരണം ധോനിയാണ്. തലയുടെ കടുത്ത ആരാധകനാണ് യുവാവ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു പ്രാദേശിക മാധ്യമത്തിനോടാണ് മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പോലും തന്‍റെ കൈയിൽ പണമില്ലെന്നു യുവാവ് വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഒരിക്കലെങ്കിലും എംഎസ് ധോനിയുടെ ബാറ്റിങ് നേരിട്ട് കാണണമെന്ന ആ​ഗ്രഹമാണ് സാഹസികതയ്ക്കു പിന്നിലെന്നു യുവാവ് പറയുന്നു. തന്‍റെ മൂന്ന് മക്കളേയും കൂട്ടിയാണ് ഇയാൾ കളി കാണാൻ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയത്.

ധോനി ബാറ്റിങിനിറങ്ങിയപ്പോൾ ആനന്ദത്താൽ തുള്ളിച്ചാടിയെന്നും യുവാവ് വ്യക്തമാക്കി. അതേസമയം യുവാവിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയരുന്നുണ്ട്.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ചെന്നൈയുടെ മത്സരം കാണാനാണ് യുവാവും മക്കളും എത്തിയത്. പോരാട്ടത്തിൽ ധോനി ബാറ്റിങിനിറങ്ങുമ്പോഴേക്കും ചെന്നൈ വിജയമുറപ്പിച്ചിരുന്നു. ഏഴ് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മൂന്ന് പന്തുകൾ നേരിട്ട് ഒരു റണ്ണാണ് ധോനി എടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now