
News Now
തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ഇന് ബില്റ്റ് കൂളിങ് ഫാന്, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്മിയുടെ ഗെയിമിങ് ഫ്ലാഗ്ഷിപ്പ് ഫോണ്

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന് ടീം ഓസ്ട്രേലിയ എക്കെതിരെ സന്നാഹ മത്സരം കളിക്കുകയാണ്. നിലവില് രണ്ടാം ദിനം കളി അവസാനിക്കുമ്പോള് ഇന്ത്യന്സ് ഒന്നാം ഇന്നിങ്സില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 247 റണ്സെടുത്ത് ഡിക്ലയര് ചെയ്തപ്പോള് ഓസ്ട്രേലിയ എ എട്ട് വിക്കറ്റ് നഷ്ടത്തില് 286 റണ്സെന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയ എയ്ക്ക് 39 റണ്സ് ലീഡുണ്ട്.
അതിനിടെ മത്സരത്തിലെ ഒരു ക്യാച്ചാണ് ഇപ്പോള് ശ്രേദ്ധയമായിരിക്കുന്നത്. ഇന്ത്യന് താരം പൃഥ്വി ഷാ പറന്ന് പിടിച്ച ക്യാച്ചാണ് ഇപ്പോള് വൈറലായി മാറിയിരിക്കുന്നത്. ബാറ്റിങിനിറങ്ങിയപ്പോള് സംപൂജ്യനായി മടങ്ങിയ ഷാ ഫീല്ഡിങില് മികവ് പുലര്ത്തി.
Good catch by Shaw!
â cricket.com.au (@cricketcomau) December 7, 2020
Paine's gotta go for 44 after a century stand with Green. Watch #AUSAvIND live: https://t.co/MfBZAvzAkr pic.twitter.com/yvhTgS1IvE
ഓസ്ട്രേലിയ എ താരം ടിം പെയ്നിനെയാണ് പൃഥ്വി ഷാ സൂപ്പര് ക്യാച്ചിലൂടെ പുറത്താക്കിയത്. 114 റണ്സുമായി പുറത്താകാതെ നില്ക്കുന്ന കാമറൂണ് ഗ്രീനുമായി ചേര്ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്ത്തി നില്ക്കവേയാണ് പെയ്നിനെ അവിശ്വസനീയ ക്യാച്ചിലൂടെ പൃഥ്വി മടക്കിയത്. ഉമേഷ് യാദവിന്റെ പന്തിലായിരുന്നു ഈ ഉജ്ജ്വല ക്യാച്ച്. 88 പന്തില് 44 റണ്സുമായി നില്ക്കവേയാണ് പെയ്ന് മടങ്ങിയത്. ഉമേഷ് യാദവിന്റെ പന്തില് ഷോട്ടിന് ശ്രമിച്ച പെയ്നിനെ ഷാ പിന്നിലേക്ക് ചാടി ഒറ്റക്കൈയില് ഒതുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

