
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ലണ്ടന്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില് ഇംഗ്ലണ്ട് ഏറ്റവും മികച്ച താരങ്ങളെ തന്നെ കളിക്കാന് ഇറക്കണമെന്ന് മുന് താരം കെവിന് പീറ്റേഴ്സന്. മികച്ച താരങ്ങളെ ഇംഗ്ലണ്ട് കളിപ്പിക്കാന് ഇറക്കുന്നില്ലെങ്കില് അത് ഇന്ത്യന് ടീമിനേയും ഇംഗ്ലീഷ് ആരാധകരേയും അനാദരിക്കുന്നതിന് തുല്ല്യമായിരിക്കുമെന്നും പീറ്റേഴ്സന് പറയുന്നു.
ആദ്യ രണ്ട് ടെസ്റ്റുകള്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പീറ്റേഴ്സന്റെ പ്രതികരണം. ആദ്യ രണ്ട് ടെസ്റ്റുകള്ക്കുള്ള ടീമില് നിന്ന് ജോണി ബെയര്സ്റ്റോ, മാര്ക് വുഡ്, സാം കറന് എന്നിവരെ ഒഴിവാക്കിയിരുന്നു. മൂവര്ക്കും വിശ്രമം അനുവദിച്ചു. ബെന് സ്റ്റോക്സ്, ജോഫ്ര ആര്ച്ചര്, റോറി ബേണ്സ് എന്നിവരെയാണ് പകരം തിരികെ വിളിച്ചത്. ബെയര്സ്റ്റോയെ ഒഴിവാക്കിയ നടപടിയാണ് പീറ്റേഴ്സനെ ചൊടിപ്പിച്ചത്.
'ഇന്ത്യന് മണ്ണില് വിജയിക്കുക എന്നാല് ഓസ്ട്രേലിയയില് വിജയിക്കുന്നതിന് തുല്ല്യമാണ്. ഇരു ടീമുകള്ക്കെതിരെയും അവരുടെ മണ്ണില് വിജയിക്കുന്നത് ഒരേപോലെ ആഹ്ലാദം നല്കുന്നതാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കണം. അങ്ങനെ അല്ലെങ്കില് അത് ഇന്ത്യന് ടീമിനേയും ഇംഗ്ലണ്ട് ആരാധകരേയും അനാദരിക്കുന്നതിന് തുല്ല്യമാകും. ഇന്ത്യക്കെതിരെ ബെയര്സ്റ്റോ കളിക്കണം. സ്റ്റുവര്ട്ട് ബ്രോഡും ജെയിംസ് ആന്ഡേഴ്സനും കളിക്കണം'- പീറ്റേഴ്സന് പറഞ്ഞു.
ഇന്ത്യയില് വച്ച് ഇന്ത്യക്കെതിരെ കൂടുതല് മത്സരങ്ങള് കളിക്കാന് താത്പര്യമുള്ള താരങ്ങളുണ്ടെങ്കിലും തീര്ച്ചയായും അവരെ ടീമില് ഉള്പ്പെടുത്തണമെന്നും പീറ്റേഴ്സന് വ്യക്തമാക്കി. ബെയര്സ്റ്റോയെ ആദ്യ രണ്ട് ടെസ്റ്റുകളില് നിന്ന് ഒഴിവാക്കിയതിനെ മുന് നായകന്മാരായ മൈക്കല് വോണ്, നാസര് ഹുസൈന് എന്നിവരും ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് പീറ്റേഴ്സനും പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


