
ഏത് ബൗളറെയാണ് പേടി? വൈഭവിന്റെ 'ക്ലാസ്' മറുപടി!
ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15കാരന്

മുംബൈ: 15ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി ചരിത്രമെഴുതിയ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്ക് ഏതെങ്കിലും ബൗളറെ നേരിടാന്‍ ഭയമുണ്ടോ? ഈ ചോദ്യത്തിനു താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഐപിഎല്ലില്‍ കത്തും ഫോമില്‍ കളിച്ച് ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് താരത്തെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. തുടക്കം നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം സമാപിച്ച സിംബാബ്വെക്കെതിരായ ടി20 പരമ്പരയില്‍ താരം രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടിച്ചെടുത്ത് ശ്രദ്ധേയ റെക്കോര്‍ഡുകള്‍ നേടിയിരുന്നു. 50, 81 റണ്‍സുകളാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്. അവസാന കളിയില്‍ മാന്‍ ഓഫ് ദി മാച്ചും പിന്നാലെ മാന്‍ ഓഫ് ദി സീരിസുമായി 15കാരന് തിരഞ്ഞെടുക്കപ്പെട്ടു.
ഇതിനു പിന്നാലെ രാജസ്ഥാന് റോയല്‍സ് പങ്കിട്ട ഒരു വിഡിയോയിലാണ് താരം ഏതെങ്കിലും ബൗളറെ പേടിയുണ്ടോ എന്ന ചോദ്യം നേരിട്ടത്. ഇതിനു വൈഭവ് നല്കിയ മറുപടിയാണ് ക്ലാസ്.
'ഈ നിമിഷം വരെ ഒരു ബൗളറേയും ഞാന്‍ ഭയപ്പെട്ടിട്ടില്ല'- ആത്മവിശ്വാസത്തോടെ താരം വ്യക്തമാക്കി.
നിര്‍ഭയ ബാറ്റിങിനു പേരുകേട്ട താരം ഐപിഎല്ലില്‍ ലോകോത്തര പേസര്‍മാരായ ജസ്പ്രിത് ബുംറ, പാറ്റ് കമ്മിന്‍സ് അടക്കമുള്ളവരെ അനായാസം സിക്സര്‍ തൂക്കി അന്നേ വാര്‍ത്തകള്‍ തീര്‍ത്തിരുന്നു. ഇപ്പോള്‍ താരം നല്കിയ മറുപടി 15കാരന്റെ ബാറ്റിങ് കണ്ടിട്ടുള്ളവര്‍ക്ക് വലിയ അതിശയം നല്കുന്ന കാര്യവുമായിരിക്കില്ല.
അതിനിടെ താരം ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് നിലവില്‍ വൈഭവ്. 15ാം വയസില്‍ തന്നെ ഒരു സീനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്കാണ് താരം എത്തിയിരിക്കുന്നത്. ഈസ്റ്റ് സോണ്‍ ടീമിലെത്തിയ ഏക ബിഹാര്‍ താരവും വൈഭവാണ്. റെഡ് ബോള്‍ പോരാട്ടത്തിലേക്ക് താരത്തെ തിരഞ്ഞെടുത്തതു വഴി ബിസിസിഐ എല്ലാ ഫോര്‍മാറ്റിലേക്കും വൈഭവിനെ വളര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണെന്നു വ്യക്തം.
ഈസ്റ്റ് സോണ്‍ ടീമില്‍ വൈഭവിനെ കൂടാതെ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഷഹബാസ് അഹമ്മദ്, മുന്‍ ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുമുണ്ട്. ഇഷാന് കിഷന്, കുമാര്‍ കുശാഗ്ര എന്നിവരും ഈസ്റ്റ് സോണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 16 കളിയില്‍ നിന്നു 776 റണ്‍സാണ് താരം അടിച്ചെടുത്തത്. വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന് എന്നിവരെയെല്ലാം പിന്തള്ളിയാണ് നേട്ടം. അസാധാരണ ഷോട്ട് സെലക്ഷനും സ്ട്രൈക്ക് റേറ്റുകളുമാണ് 15കാരനെ വേറിട്ടു നിര്‍ത്തുന്നത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Rajasthan Royals shared a video on social media in which Vaibhav Sooryavanshi came up with a confident remark when asked if he feared facing any bowler
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





