
'രാഹുലിനും ഋഷഭ് പന്തിനും പകരം ഞാന്‍ കളിക്കണം എന്ന് പറയരുത്'; സഞ്ജു സാംസണിന്റെ പ്രതികരണം
ഇന്ത്യന്‍ ടീമില്‍ വലിയ ക്വാളിറ്റി താരങ്ങളാണ് ഉള്ളത്. നമ്പര്‍ വണ്‍ ടീമില്‍ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല
ന്യൂഡല്‍ഹി: ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ കളിക്കാരെയൊക്കെ മാറ്റി പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്. കെ എല്‍ രാഹുലും ഋഷഭ് പന്തും എന്റെ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. എന്റെ ടീം അംഗങ്ങളോട് ഞാന്‍ മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ ഞാന്‍ നിരാശപ്പെടുത്തുന്നതാവും എന്ന് സഞ്ജു പറഞ്ഞു.
5 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എനിക്ക് എത്താനായി എന്നത് സന്തോഷം നല്കുന്നു. ആ സമയം ഇന്ത്യയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം
ടീം. ഇന്നും ഇന്ത്യയാണ് നമ്പര്‍ വണ്‍ ടീം, സഞ്ജു സാംസണ് പറയുന്നു.
ഇന്ത്യന്‍ ടീമില്‍ വലിയ ക്വാളിറ്റി താരങ്ങളാണ് ഉള്ളത്. നമ്പര്‍ വണ്‍ ടീമില്‍ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. എന്നാല്‍ അതേസമയം തന്നെ നമ്മളെ കുറിച്ചും നമ്മള് ചിന്തിക്കണം. ചിന്തകള്‍ ശരിയായ നിലയിലാവണം. പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ടെന്നും സഞ്ജു പറയുന്നു.
Sanju Samson is an incredible and down to earth human being.pic.twitter.com/Xaln77a77d
â Johns. (@CricCrazyJohns) September 17, 2022
ഈ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. കെ എല്‍ രാഹുലിനും ഋഷഭ് പന്തിനും ഒക്കെ പകരം സഞ്ജു വരണം എന്ന്. എന്റെ ചിന്തകള്‍ ഇവിടെ വളരെ വ്യക്തമാണ്. രാഹുലും പന്തും എന്റെ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. എന്റെ ടീമിനോട് ഞാന്‍ മത്സരത്തില്‍ എന്റെ രാജ്യത്തെ ഞാന്‍ താഴ്ത്തുകയാണ്, സഞ്ജു പറഞ്ഞു.
അതിനാല്‍ പോസിറ്റീവായിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം ടീമിന് വേണ്ടി ഞാന്‍ പ്രയത്നിക്കുമെന്നും സഞ്ജു വ്യക്തമാക്കി. 16 ട്വന്റി20യാണ് സഞ്ജു ഇതുവരെ കളിച്ചത്. ഏഴ് ഏകദിനവും കളിച്ചു. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ് വെക്കും എതിരെ കഴിഞ്ഞ പരമ്പരകളില്‍ സഞ്ജു മികവ് കാണിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



