ധോനിയെക്കുറിച്ച് മിണ്ടരുത്! ചര്‍ച്ചയ്ക്കിടെ പാനലിസ്റ്റിനെ വിലക്കി അശ്വിന്‍, വിഡിയോ

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ യുട്യൂബ് ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് അശ്വിന് ടീം മാനേജ്‌മെന്റ് മുന്നറിയിപ്പു നല്‍കിയിരുന്നു.

Don't talk about Dhoni! Ashwin interrupts panelist during discussion, video
ധോനി,അശ്വിന്‍
Last Updated :19 April 2025, 2:13 pm IST

ചെന്നൈ: യുട്യൂബ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എംഎസ് ധോനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ആര്‍ അശ്വിന്‍. ഫിറ്റ്‌നസ് ട്രെയിനര്‍ രാജാമണി പ്രഭുവിനോടാണ് ധോനിയെക്കുറിച്ചും ചെന്നൈയെക്കുറിച്ചും സംസാരിക്കരുതെന്ന് അശ്വിന്‍ ആവശ്യപ്പെട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ യുട്യൂബ് ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് അശ്വിന് ടീം മാനേജ്‌മെന്റ് മുന്നറിയിപ്പു നല്‍കിയിരുന്നു.

അശ്വിന്റെ നായക മികവിനെ പുകഴ്ത്തിക്കൊണ്ടാണ് രാജാമണി പ്രഭു ചര്‍ച്ചയില്‍ സംസാരിച്ചത്.' തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അശ്വിന്‍ നയിച്ച ടീം വിജയിച്ചു. മത്സരങ്ങളില്‍ നായകത്വം പ്രധാനപ്പെട്ടതാണെന്നും സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, എംഎസ് ധോനി എന്നിവരെ പോലെ. എന്നാല്‍ ധോനിയുടെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം എങ്ങനെ ആയിരുന്നുവെന്ന' രാജാമണിയുടെ കമന്റ് തുടങ്ങിയപ്പോഴാണ് അശ്വിന്‍ ഇടപെട്ടു വിലക്കിയത്.

അത് ഇവിടെ പറയേണ്ട കാര്യമില്ല എന്നായിരുന്നു അശ്വിന്റെ പ്രതികരണം. എന്നാല്‍ അശ്വിന്‍ മാത്രം പറയാതിരുന്നാല്‍ മതിയെന്നും തനിക്കു വിലക്കില്ലെന്നും രാജാമണി തിരിച്ചടിച്ചു. നമ്മള്‍ ഏതു ടീമിലാണോ, അതിനെക്കുറിച്ചു ചര്‍ച്ച വേണ്ടെന്ന് അശ്വിന്‍ വീണ്ടും വ്യക്തമാക്കുകയും ചെയ്തു. തമാശയായി ഇരുവരും തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now