പ്രതിദിനം 60,000 രൂപ വരെ കളക്ഷന്‍; ഇപ്പോഴും കോഴിക്കോട് - ബംഗളൂരു നവകേരള ബസ് സൂപ്പര്‍ ഹിറ്റ്
കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസിയുടെ നവകേരള ബസ് സൂപ്പര്‍ ഹിറ്റ്.

കോഴിക്കോട്: കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസിയുടെ നവകേരള ബസ് സൂപ്പര്‍ ഹിറ്റ്. നവകേരള സദസില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉപയോഗിച്ച ബസ് ആണ് കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയി ഓടുന്നത്. പ്രതിദിനം 55,000-60,000 രൂപയാണ് കളക്ഷന്‍.
രാവിലെ 8.25ന് കോഴിക്കോട്ട് നിന്ന് ആണ് സര്‍വീസ് ആരംഭിക്കുന്നത്. വൈകീട്ട് നാലരയ്ക്ക് ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍ നിന്ന് രാത്രി പത്തരയ്ക്ക് പുറപ്പെട്ട് രാവിലെ കോഴിക്കോട്ടെത്തും. ശരാശരി ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. തിരക്കിനനുസരിച്ച് നിരക്ക് മാറും (ഡൈനാമിക് പ്രൈസിങ്). ബസില്‍ 26 പുഷ്ബാക്ക് സീറ്റ് ആണ് ഉള്ളത്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജിങ് സംവിധാനവുമുണ്ട്. താമരശേരി, കല്‍പ്പറ്റ, ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്.
മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു നവകേരള യാത്ര. മന്ത്രിസംഘത്തിന് യാത്ര ചെയ്യാന്‍ ബസില്‍ ലിഫ്ടും ടോയ്ലറ്റുമടക്കം ആഡംബര സൗകര്യമൊരുക്കിയിരുന്നു. അതെല്ലാം ഒഴിവാക്കിയാണ് സര്‍വീസ് ബസാക്കിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Daily collection up to 60,000; Kozhikode-Bengaluru 'Navakerala' bus remains a super hit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'


