News Now
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില് ഇന്ത്യ ജയത്തോടെ തുടങ്ങിയെങ്കിലും ഫീല്ഡിങ്ങിലെ പിഴവുകള് കല്ലുകടിയായി. ആറ് ക്യാച്ചുകളാണ് ഇന്ത്യ സതാംപ്ടണില് നഷ്ടപ്പെടുത്തിയത്.
ദിനേശ് കാര്ത്തിക് മൂന്ന് ക്യാച്ചുകള് നഷ്ടപ്പെടുത്തി. ദീപക് ഹൂഡ, സൂര്യകുമാര് യാദവ്, ചഹല് എന്നിവര് ഓരോ ക്യാച്ചുകള് വീതവും. എന്നാല് ക്യാച്ചുകള് നഷ്്ടപ്പെടുത്തിയത് സതാംപ്ടണില് ഇന്ത്യയെ അലോസരപ്പെടുത്തിയില്ല. ബൗളര്മാര് മികവ് കാണിച്ചതോടെ 50 റണ്സ് ജയം നേടി ഇന്ത്യ പരമ്പരയില് മുന്തൂക്കം നേടി.
ഫീല്ഡില് അലസമായ സമീപനമാണ് കളിക്കാരില് നിന്നുണ്ടായതെന്ന് രോഹിത് ശര്മ കുറ്റപ്പെടുത്തി. ആ മൂന്ന് ക്യാച്ചുകള് നഷ്ടപ്പെടുത്താന് പാടില്ലായിരുന്നു. വലിയ നിലവാരമാണ് നമുക്ക് ഇവിടെ സൃഷ്ടിക്കേണ്ടത്. അഭിമാനിക്കാന് പറ്റിയ കാര്യമല്ല. എന്നാല് പ്രശ്നങ്ങള് പരിഹരിച്ച് ശക്തമായി തിരിച്ചു വരും, ആദ്യ ട്വന്റി20ക്ക് ശേഷം രോഹിത് ശര്മ പറഞ്ഞു.
Exhibition of dropping catches tonight by Team, seems there is competition as to who can drop the most simplest of catch. #INDvsENG
â Bharat Ahuja (@BharatAhuja13) July 7, 2022
hardik could've had 5 wickets if not for these drop catches :(
â abraham (@ydisskolaveridi) July 7, 2022
Worst fielding ever by Indian team.. can't drop too many catches #IndiaVsEnglandT20onSonyLIV
â Sumanth (@sumanthb4u) July 7, 2022
Chahal dropped of his bowling then easiest if lot Hooda drops in the same over. In total 6 drop catches.
â Karthik Chandra (@BVKC82) July 7, 2022
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




