ഈസ്റ്റ് ബംഗാള്‍ 'ബെസ്റ്റാ'... ചരിത്രത്തിൽ ആദ്യമായി ഐഎസ്എല്‍ കിരീടം
ഫൈനല്‍ ദിന പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ 1-2നു വീഴ്ത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം കൊല്‍ക്കത്ത ടീം ഈസ്റ്റ് ബംഗാളിനു. നഗര വൈരികളും കരുത്തരുമായ മോഹന്‍ ബഗാനെ ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാണ് അവസാന ദിനത്തില്‍ ഈസ്റ്റ് ബംഗാള്‍ കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ ഡേ പോരാട്ടത്തില്‍ 5 ടീമുകള്‍ക്ക് കിരീട സാധ്യതയുണ്ടായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഇന്റര്‍ കാശിയെ എവേ പോരാട്ടത്തില്‍ 1-2നു വീഴ്ത്തിയാണ് കിരീടം പിടിച്ചെടുത്തത്.
22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ വിരാമമിട്ടത്. 2003-04 കാലഘട്ടത്തിൽ നാഷണൽ ലീഗിലാണ് ഈസ്റ്റ് ബംഗാൾ അവസാനമായി കിരീടം നേടിയത്.
23 പോയിന്റുമായി ഒന്നാം സ്ഥാനത്തു കുതിച്ചാണ് അവസാന മത്സരത്തിനായി ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയത്. എന്നാല്‍ കളി തുടങ്ങി 14ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ വഴങ്ങിയത് ആരാധകരെ ഞെട്ടിച്ചു. ഇന്റര്‍ കാശിക്കായി ആല്‍ഫ്രഡ് പ്ലാനസാണ് വല ചലിപ്പിച്ചത്. പിന്നീട് ആദ്യ പകുതിയില്‍ സമനില പിടിക്കാന്‍ പോലും ഇന്റര്‍ കാശി ഈസ്റ്റ് ബംഗാളിനെ അനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ പക്ഷേ ഈസ്റ്റ് ബംഗാള്‍ കളി തുടക്കം മുതല്‍ തന്നെ കൈയില്‍ വച്ചു. അതിന്റെ ഫലം നാല് മിനിറ്റിനുള്ളില്‍ തന്നെ കിട്ടി. 49ാം മിനിറ്റില്‍ യൂസുഫ് എസ്സെജെരിയിലൂടെ അവര്‍ സമനില പിടിച്ചു. 72ാം മിനിറ്റില്‍ മുഹമ്മദ് റാഷിദും വല ചലിപ്പിച്ചതോടെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. പിന്നീട് ആ ലീഡ് കൈവിടാതെ അവര്‍ ചരിത്രത്തിലാദ്യമായി ഐഎസ്എല്‍ കിരീടവും സ്വന്തമാക്കി.
WHAT TO READ NEXT

നെയ്മറിന് വീണ്ടും പരിക്ക്; ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ സംഘം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
East Bengal conquered the ISL Title for the first time
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



