
വിവാദ തീരുമാനങ്ങള്‍; ഫ്രഞ്ച് റഫറിയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണം; ഫിഫയ്ക്ക് പരാതി നല്കി ഈജിപ്ത്
മൈതാനത്തെ വിവാദമായ റഫറിയിങ് പിഴവുകളാണ് ഈജിപ്തിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് പരാതിയില്‍ ആരോപിച്ചു.

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലെ വിവാദങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫിഫക്ക് പരാതി നല്കി ഈജിപ്ത്. മാച്ച് റഫറിയായിരുന്ന ഫ്രാന്‍സ്വ ലെറ്റെക്സിയറുടെ വിവാദ തീരുമാനങ്ങള്‍ക്കെതിരെയാണ് ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് ഫിഫയെ സമീപിച്ചിരിക്കുന്നത്. അറ്റ്ലാന്റയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് പരാജയപ്പെട്ടത്.
മൈതാനത്തെ വിവാദമായ റഫറിയിങ് പിഴവുകളാണ് ഈജിപ്തിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് പരാതിയില്‍ ആരോപിച്ചു.
വാര് റിവ്യൂവിന് ശേഷം ഈജിപ്തിന്റെ രണ്ടാമത്തെ ഗോള്‍ അനുവദിക്കാത്ത തീരുമാനം, മത്സരത്തിന്റെ അവസാനത്തില്‍ ഈജിപ്തിന് പെനാല്‍റ്റി അനുവദിക്കാതിരുന്നത്. അര്‍ജന്റീനയുടെ വിജയ ഗോളിന് മുന്നെ മുഹമ്മദ് സലായും ഹംദി ഫാത്തിയും ഉള്‍പ്പെട്ട മുന്നേറ്റങ്ങളില്‍ വാര് റിവ്യൂ ഇല്ലാത്തത്, മത്സരത്തില്‍ നിമിഷങ്ങളില്‍ വാര് പ്രയോഗിച്ചതിലെ പിഴവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈജിപ്ത് പരാതി നല്‍കിയത്.
ഈജിപ്ത് ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് ഹാനി അബോ റിദയാണ് ഫ്രഞ്ച് മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്. നിര്‍ണ്ണായക പിഴവുകള്‍ വരുത്തിയ ഫ്രഞ്ച് ഒഫീഷ്യലുകളെ ഈ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഈജിപ്ത് ഫെഡറേഷന് ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
WHAT TO READ NEXT

'ചേട്ടൻ' ചിൽ മോഡിലാണ് ! ബ്രിട്ടനിൽ ഇടവേള ആസ്വദിച്ച് സഞ്ജു സാംസൻ
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Egypt file FIFA complaint after controversial World Cup defeat to Argentina
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്



