കോഹ്‌ലിയോട് വിവാഹാഭ്യർഥന നടത്തി ശ്രദ്ധേയ; പങ്കാളിയെ ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ട് ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ്

സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമായ ജോര്‍ജി ഹോഡ്ജാണ് ഡാനിയേലയുടെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:17 am IST

ലണ്ടൻ: ട്വിറ്റർ അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോട് വിവാഹാഭ്യർഥന നടത്തി ശ്രദ്ധേയയായ ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ് തന്റെ വിവാഹ നിശ്ചയ ഫോട്ടോ പുറത്തുവിട്ടു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുമായി ഡാനിയേല പ്രണയത്തിലാണെന്ന തരത്തിലും ഇടക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തായാലും ഊഹാപോ​ഹങ്ങൾക്ക് ഇപ്പോൾ വിരമമായിരിക്കുകയാണ്. 

പങ്കാളിയെ ചുംബിക്കുന്ന ഫോട്ടോയ്ക്കൊപ്പം 'എന്നെന്നേക്കുമായി എന്റേത്' എന്ന കുറിപ്പും താരം പങ്കിട്ടിട്ടുണ്ട്. കൈ വിരലിലെ മോതിരം ക്യാമറയിലേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് ഫോട്ടോ. 

സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമായ ജോര്‍ജി ഹോഡ്ജാണ് ഡാനിയേലയുടെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മുതലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ലണ്ടനില്‍ ഇരുവരും താമസിക്കുന്നത്. 

31-കാരിയായ ഡാനിയേല ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു താരം. പ്രഥമനാ വനിതാ പ്രീമിയര്‍ ലീഗില്‍ താരത്തെ ആരും ലേലത്തില്‍ എടുത്തിരുന്നില്ല. അതിന്റെ നിരാശയും താരം പങ്കിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now