
മൂന്നാം അങ്കത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി; 3 വര്‍ഷത്തിന് ശേഷം ഡേവിഡ് മലന്റെ തിരിച്ചു വരവ്
ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയേയും സാക് ക്രൗളിയേയും ഒഴിവാക്കി

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ അഴിച്ചുപണികളുമായി ഇംഗ്ലണ്ട്. ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയേയും സാക് ക്രൗളിയേയും ഒഴിവാക്കി.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലന് ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്. 2018 ഓഗസ്റ്റിലാണ് മലന് അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചത്. രണ്ടാം ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റെങ്കിലും പേസര്‍ മാര്‍ക് വുഡിനെ മൂന്നാം ടെസ്റ്റിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 25നാണ് മൂന്നാം ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും വുഡിന് പരിക്കില്‍ നിന്ന് തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികവ് കാണിച്ച് പോന്നിരുന്ന സീമര്‍ സഖിബ് മഹ്മൂദിനേയും മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഖീബ് ഇതുവരെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



