
ഡോവ്‌സന്‍ ഏക മാറ്റം; ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററന്‍ സ്പിന്നറുടെ തിരിച്ചു വരവ്

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ ലിയാം ഡോവ്‌സന്‍ ടീമില്‍ തിരിച്ചെത്തിയതാണ് മാറ്റം. പരിക്കേറ്റ് പുറത്തായ ഷൊയ്ബ് ബഷീറിനു പകരമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
2017ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്‌സിയില്‍ ടെസ്റ്റ് കളിച്ചത്. 2016ല്‍ ഇന്ത്യക്കെതിരെയാണ് 35കാരന്റെ അരങ്ങേറ്റമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും ഇന്ത്യക്കെതിരെ എന്നത് ശ്രദ്ധേയം.
ഡോവ്‌സന്റെ തിരിച്ചു വരവ് മാറ്റി നിര്‍ത്തിയാല്‍ മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും ഇംഗ്ലണ്ട് വരുത്തിയിട്ടില്ല. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്.
നാളെ മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡിലാണ് നാലാം ടെസ്റ്റ്. നിര്‍ണായക ടെസ്റ്റ് വിജയിച്ച് സമനിലയിലെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരമ്പര ഉറപ്പിക്കലാണ് ഇംഗ്ലണ്ട് നോട്ടമിടുന്നത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ലിയാം ഡോവ്‌സന്‍, ക്രിസ് വോക്‌സ്, ബ്രയ്ഡന്‍ കര്‍സ്, ജോഫ്ര ആര്‍ച്ചര്‍.
WHAT TO READ NEXT

23 വര്‍ഷത്തെ ഇടവേള; ചെസ് ലോകകപ്പ് പോരാട്ടം ഇന്ത്യയില്‍
England vs India: Liam Dawson has made a return to the England Test team lineup after a gap of eight years as the hosts revealed their playing XI for the match against India in Manchester
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്




