
'ജസി ഭായ് പന്തെറിയും'; ബുംറ നാലാം ടെസ്റ്റ് കളിക്കുമെന്ന് മുഹമ്മദ് സിറാജ്
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രിത് ബുംറ കളിക്കും. സഹ താരവും പേസറുമായ മുഹമ്മദ് സിറാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമേ ബുംറ കളിക്കു എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ പേസര്‍ കളിക്കുകയും ചെയ്തു.
നാലാം ടെസ്റ്റില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ഇതിഹാസ താരം അനില്‍ കുംബ്ലെ അടക്കമുള്ള മുന്‍ താരങ്ങള്‍ നിര്‍ണായക പോരില്‍ ബുംറ കളിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിരുന്നു. അതിനിടെയാണ് സിറാജിന്റെ സ്ഥിരീകരണം.
'ജസി ഭായ് (ബുംറ) നാലാം ടെസ്റ്റ് കളിക്കുന്നുണ്ട്. കോമ്പിനേഷന്‍ നിരന്തരം മാറുന്നുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. മികച്ച രീതിയില്‍ പന്തെറിയുക മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്'- സിറാജ് വ്യക്തമാക്കി.
WHAT TO READ NEXT

23 വര്‍ഷത്തെ ഇടവേള; ചെസ് ലോകകപ്പ് പോരാട്ടം ഇന്ത്യയില്‍
നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് അടക്കമുള്ള പേസര്‍മാര്‍ പരിക്കിന്റെ പിടിയിലായത് ഇന്ത്യയെ സംബന്ധിച്ചു വലിയ ആശങ്ക നല്‍കുന്ന കാര്യമാണ്. യുവ പേസര്‍ അന്‍ഷുല്‍ കാംബോജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്. നാളെ മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡിലാണ് നാലാം ടെസ്റ്റ്. നിര്‍ണായക ടെസ്റ്റ് വിജയിച്ച് സമനിലയിലെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Jasprit Bumrah: Mohammed Siraj has confirmed that Jasprit Bumrah will play the upcoming Manchester Test against England, which will begin on July 23.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


