ബ്രയ്ഡന്‍ കാർസ് പരിക്കേറ്റ് പുറത്ത്

Brydon Carse during the match against Australia in Champions Trophy 2025
ബ്രയ്ഡന്‍ കാർസ്Source by : എക്സ്
Last Updated :25 February 2025, 11:44 am IST

News Now

കറാച്ചി: ചാംപ്യന്‍സ് ട്രോഫി ആദ്യ പോരാട്ടത്തില്‍ 351 റണ്‍സെന്ന റെക്കോര്‍ഡ് ടോട്ടല്‍ ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണിരുന്നു. സെമി കാണാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും അവര്‍ക്ക് ജയിക്കണം. അതിനിടെ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ചാംപ്യന്‍സ് ട്രോഫി ടീമിലുണ്ടായിരുന്ന ഓള്‍ റൗണ്ടര്‍ ബ്രയ്ഡന്‍ കാർസ് പരിക്കേറ്റ് പുറത്ത്. കാലിനേറ്റ പരിക്കാണ് വിനയായത്.

താരത്തിനു പകരം ഇംഗ്ലണ്ട് രഹാന്‍ അഹമദിനെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ രഹാന്‍ ടീമിലുണ്ടാകില്ല. ഈ മത്സരത്തിലും അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ഒരു തോല്‍വി ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ അടയ്ക്കും.

ബ്രയ്ഡന്‍ കാർസിന്റെ പുറത്താകല്‍ ഒരു പേസറുടെ വിടവാണ് ടീമില്‍ സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഇംഗ്ലീഷ് ടീമിനു ആവിഷ്‌കരിക്കേണ്ടി വരും. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ജാമി ഓവര്‍ടന് അവസരം നല്‍കിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates