അശ്വിനൊരുക്കിയ കെണിയില്‍ വീണ് ഇംഗ്ലീഷ് ബാറ്റിങ് നിര; ഇന്ത്യക്ക് ജയിക്കാന്‍ 420 റണ്‍സ്

ആറ് വിക്കറ്റുകൾ നേടിയ അശ്വിൻ/ ട്വിറ്റർ
Last Updated :20 January 2024, 8:40 am IST

News Now

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 420 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയ ലക്ഷ്യം 420 ആക്കിയത്. നാലാം ദിനമായ ഇന്ന് കുറച്ച് നേരവും അഞ്ചാം ദിനവും ഇന്ത്യക്ക് മുന്നിലുണ്ട്. വിജയിച്ചില്ലെങ്കിലും കളി സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ നില്‍ക്കുന്നു.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 578 റണ്‍സിന് ഓള്‍ ഔട്ട്. രണ്ടാം ഇന്നിങ്‌സില്‍ 178. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസെന്ന നിലയിൽ. ശുഭ്മാൻ ​ഗില്ലാണ് നാല് റൺസ് നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ആര്‍ അശ്വിന്റെ മാന്ത്രിക പന്തുകളാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന്‍ ആകെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹബാസ് നദീം രണ്ടും ഇഷാന്ത്, ബുമ്‌റ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അവസാന ദിവസങ്ങളില്‍ പിച്ച് സ്പിന്നിന് അനുകൂലമാകുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ അശ്വിന്‍ ഞെട്ടിച്ചു. ആദ്യ പന്തില്‍ റോറി ബേണ്‍സിനെ ഗോള്‍ഡന്‍ ഡക്കായി പുറത്താക്കിയാണ് അശ്വിന്‍ ഞെട്ടിച്ചത്.

ക്യാപ്റ്റന്‍ ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. താരം 40 റണ്‍സെടുത്ത് പുറത്തായി. ഡോം സിബ്‌ലി (16), ഡാന്‍ ലോറന്‍സ് (18), ബെന്‍ സ്‌റ്റോക്‌സ് (ഏഴ്), ഒലി പോപ് (28), ജോസ് ബട്‌ലര്‍ (24), ഡോം ബെസ്സ് (25), ജോഫ്രെ ആര്‍ച്ചര്‍ (അഞ്ച്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (പൂജ്യം), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ജാക്ക് ലീഷ് (എട്ട്) പുറത്താകാതെ നിന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 17 റണ്‍സുമായി ഒലി പോപും 14 റണ്‍സുമായി ജോസ് ബട്‌ലര്‍ എന്നിവരാണ് ക്രീസിലുള്ളത്. നിലയുറപ്പിച്ച് വരികയായിരുന്ന റൂട്ടിനെ ബുമ്‌റയാണ് മടക്കിയത്. ഇഷാന്ത് ശര്‍മയും ഒരു വിക്കറ്റെടുത്തു.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര  റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് കൂടിവേണ്ടിയിരുന്ന റിഷഭ് പന്തിനെ ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒന്‍പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു.

വാലറ്റത്ത് വാഷിങ്ടന്‍ സുന്ദര്‍ 85 റണ്‍സുമായി പുറത്താകാതെ നിന്നു. അശ്വിന്‍ 31 റണ്‍സെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates