കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക്

ചെല്‍സിക്ക് തോല്‍വി

arsenal vs everton
arsenal vs evertonx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 മാർച്ച് 2026, 10:42 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. ആഴ്‌സണല്‍ എവര്‍ട്ടനെ വീഴ്ത്തി വിലപ്പെട്ട 3 പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമുമായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ആഴ്‌സണലും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 9 ആയി മാറി. ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചാണ് സിറ്റി നില്‍ക്കുന്നത്. അടുത്ത മത്സരം ജയിച്ചാലും 6 പോയിന്റ് വ്യത്യാസം അപ്പോഴുമുണ്ടാകും.

കളിയുടെ അവസാന ഘട്ടം വരെ ആഴ്‌സണസലിനു എവര്‍ട്ടന്‍ വല ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. 89ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോക്കേഴ്‌സും ഇഞ്ച്വറി സമയത്തിന്റെ ഏഴാം മിനിറ്റില്‍ മാക്‌സ് ഡോവ്മാനുമാണ് ഗണ്ണേഴ്‌സിനായി വല ചലിപ്പിച്ചത്. ജയത്തോടെ ആഴ്‌സണലിന് 70 പോയിന്റുകള്‍.

ബെര്‍ണാഡോ സില്‍വയുടെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വെസ്റ്റ ഹാമിനെതിരെ ലീഡെടുത്തത്. 31ാം മിനിറ്റിലാണ് സില്‍വയുടെ ഗോള്‍. എന്നാല്‍ 4 മിനിറ്റ് മാത്രമാണ് അവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം കിട്ടിയത്. 35ാം മിനിറ്റില്‍ കോണ്‍സ്റ്റാന്റിനോസ് മവ്‌റോപനോസ് വെസ്റ്റ് ഹാമിനു സമനില സമ്മാനിച്ചു. ഒറ്റ ഷോട്ട് മാത്രമാണ് അവര്‍ ഓണ്‍ ടാര്‍ജറ്റായി അടിച്ചത്. അതു ഗോളായി മാറി. പിന്നീട് സിറ്റിയെ ഗോളടിക്കാന്‍ സമ്മതിക്കാതെ വെസ്റ്റ് ഹാം പ്രതിരോധിച്ചു.

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിഎസ്ജിയോട് 5-2നു തോറ്റ ചെല്‍സിക്ക് പ്രീമിയര്‍ ലീഗിലും നിരാശ. ന്യൂകാസില്‍ യുനൈറ്റഡ് അവരെ എവേ പോരാട്ടത്തില്‍ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന്‍ 1-0 ത്തിനു സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി.

News Now

Summary

arsenal vs everton: Arsenal closer to english premier league title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates