എറിക്സണിലൂടെ ഡെന്മാർക്ക്, യാൻസയിലൂടെ തിരിച്ചടിച്ച് സ്ലൊവേനിയ; സമനിലയിൽ

മരണത്തെ ജയിച്ചുവന്ന എറിക്സൺ യൂറോകപ്പിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം രാജ്യത്തിനായി ​ഗോളും നേടി

Denmark Vs Slovenia
ഡെൻമാർക്ക് - സ്ലൊവേനിയ മത്സരം സമനിലയിൽInstagram
Last Updated :17 June 2024, 7:48 am IST
Edited by :Hima Prakash

ബാഡൻ വ്യുർ‌ട്ടെംബർ​ഗ് (ജർമനി): യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെൻമാർക്കും സ്ലൊവേനിയയും. ഇരു ടീമും ഓരോ ​ഗോൾ‌ വീതം നേടി സമനിലയിലെത്തുകയായിരുന്നു. 17 -ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ മുന്നിലെത്തിയ ഡെൻമാർക്കിനെതിരെ എറിക് യാൻസ 77-ാം മിനിറ്റിൽ നേടിയ ​ഗോളിൽ സ്ലൊവേനിയ സമനിലയിലെത്തി. ക്രിസ്റ്റ്യൻ എറിക്സന്റെ ​ഗോളോടെ ആവേശത്തിലായ ഇരുടീമും ലക്ഷ്യത്തിനായി ഇഞ്ചോടിഞ്ച് പോരാടി.

യാൻസയുടെ ഷോട്ട് എതിർ താരത്തിന്റെ ശരീരത്തിൽ തട്ടി ​ഗതിമാറി സഞ്ചരിച്ചതോടെയാണ് ഡെൻമാർക്ക് ​ഗോളി നിസഹായനായത്. 2020 യൂറോയിൽ ഡെൻമാർക്ക് - ഫിൻലൻഡ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മൈതാനാത്ത് കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സണെ ഒരു കായികപ്രേമിയും മറക്കാനിടയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഓരോ ഫുട്ബോൾ ആരാധകരും എതിരാളികളും എറിക്സന്റെ ജീവനായി പ്രാർഥിച്ച നിമിഷങ്ങൾ. നീണ്ട ഏഴു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മിഡ്ഫീൽഡർ കളത്തിലേക്ക് തിരിച്ചെത്തിയത്. യൂറോകപ്പിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം രാജ്യത്തിനായി ​ഗോളും നേടി. സ്ട്രൈർക്കർമാരായ കാസ്പർ ഡോൾബെർ​ഗ്, യൂസഫ് പോൾസൻ എന്നിവരെ ഡെൻമാർക്ക് കളത്തിലിറക്കിയെങ്കിലും വിജയം ​നേടാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now