
ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി; ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന് അന്തരിച്ചു
ചികിത്സയിലൂടെ രോഗം ഭേദമായെങ്കിലും 2020 അവസാനത്തോടെ വീണ്ടും കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമായി
ധാക്ക: അര്‍ബുധം ബാധിച്ച് ചികിത്സയിലായിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷ്റഫ് ഹുസൈന്(40)അന്തരിച്ചു. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു താരം. സ്പിന്നറായ മുഷറഫ് ബംഗ്ലാദേശ് കുപ്പായത്തില്‍ 5 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
2019ലാണ് മുഷറഫ് ഹുസൈന് അര്‍ബുദം സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ രോഗം ഭേദമായെങ്കിലും 2020 അവസാനത്തോടെ വീണ്ടും കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമായി. ഏറെ നാള് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം.
The Bangladesh Cricket Board (BCB) mourns the passing of former Bangladesh National Team player Musharraf Hossain Rubel.The left-arm spinner amassed over 550 wickets across all formats in a career spanning two decades. The BCB extends profound sympathies and condolences.#BCB pic.twitter.com/mKJaslFU9q
â Bangladesh Cricket (@BCBtigers) April 19, 2022
2008ലായിരുന്നു മുഷറഫിന്റെ അരങ്ങേറ്റം
2016ലാണ് മുഷറഫ് അവസാനമായി ബംഗ്ലാദേശിന് വേണ്ടി കളിച്ചത്. 2008ലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിന് ശേഷം രണ്ടാമത്തെ മത്സരം കളിക്കുന്നതില്‍ ഏറ്റവും വലിയ ഇടവേള വന്ന കളിക്കാരന് കൂടിയാണ് മുഷറഫ്. അരങ്ങേറ്റം കുറിച്ചതിന് ശേഷം വീണ്ടും ടീമിലേക്ക് എത്താന്‍ താരത്തിന് എട്ട് വര്‍ഷം വേണ്ടി വന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ 5 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 4 വിക്കറ്റും 26 റണ്‍സും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 112 കളിയില്‍ നിന്ന് 23.94 എന്ന ബാറ്റിങ് ശരാശരിയില്‍ 3305 റണ്‍സും നേടി. രണ്ട് സെഞ്ചുറികളും 16 അര്‍ധ ശതകവും അക്കൗണ്ടിലുണ്ട്. 392 വിക്കറ്റും വീഴ്ത്തി. 19 അഞ്ച് വിക്കറ്റ് നേട്ടവും പേരിലുണ്ട്. ബംഗ്ലാദേശിന്റെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 3000 റണ്‍സും 300 വിക്കറ്റും വീഴ്ത്തിയ ഏഴ് താരങ്ങളില്‍ ഒരാളാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



