മദ്യലഹരിയില്‍ ആഡംബര കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്ട്ടിന് വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

വഡോദര: ആഡംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. വഡോദരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാര്‍ക്ക് ചെയ്ത 3 വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുകയായിരുന്നു. ഈ സമയം ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ മുന്‍ ക്രിക്റ്റ് താരം ജേക്കബ് മാര്ട്ടിന് (53) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ അകോട്ടയില്‍നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്ട്ടിന് വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്യുവി കാര്‍, വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകള്‍ പറ്റി.
രഞ്ജി ട്രോഫിയില്‍ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാര്ട്ടിന്. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2001ല്‍ കെനിയയ്ക്കെതിരെയായിരുന്നു അവസാന മത്സരം. ഇതാദ്യമായല്ല താരം കേസില്‍പെടുന്നത്. 2011ല്‍ മനുഷ്യക്കടത്ത് കേസില്‍ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Ex-India Star, Who Played 10 ODIs, Arrested For Drunk Driving In Vadodara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



