'ഏവരും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മികവ്'; അക്‌സര്‍ പട്ടേലിനോട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ആദ്യ രണ്ട് ടെസ്റ്റിലും വലിയ മികവ് പുറത്തെടുത്ത അക്‌സര്‍ പട്ടേലിനെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

അക്‌സര്‍ പട്ടേല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:41 am IST

മുംബൈ: ആദ്യ രണ്ട് ടെസ്റ്റിലും വലിയ മികവ് പുറത്തെടുത്ത അക്‌സര്‍ പട്ടേലിനെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെ ടെസ്റ്റിലും അക്‌സറിന് മികവ് കാണിക്കാനാവുമെന്ന് സച്ചിന്‍ പറഞ്ഞു. 

സ്ഥിരതയോടെ എല്ലാവരും അങ്ങനെയുള്ള പ്രകടനങ്ങള്‍ പുറത്തെടുക്കാനാണ് ആഗ്രഹിക്കുക. വിസ്മയിപ്പിക്കുന്ന തുടക്കമാണ്. നാലാം ടെസ്റ്റിലും നീ നന്നായി കളിക്കുമെന്ന് എനിക്കുറപ്പുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ് നാലാം ടെസ്റ്റ് എന്നും സച്ചിന്‍ പറഞ്ഞു. 

'പരിചയസമ്പത്തുള്ള വ്യക്തിയാണ് അശ്വിന്‍. 400 വിക്കറ്റ് നേട്ടം എന്നത് മനോഹരമായ ഒന്നാണ്. കൂടുതല്‍ കരുത്തോടെ നന്നായി പോവുക എന്നും അശ്വിനോട് സച്ചിന്‍ പറഞ്ഞു. തന്റെ തുടരെ മൂന്ന് ഇന്നിങ്‌സുകളിലാണ് അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.' 

അശ്വിന്‍ അതിവേഗത്തില്‍ 400 വിക്കറ്റിലേക്ക് എത്തുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. 400 വിക്കറ്റ് നേട്ടത്തിലേക്ക് എത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറുമായി അശ്വിന്‍. അനില്‍ കുംബ്ലേ, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ് എന്നിവരാണ് അശ്വിന് മുന്‍പ് 400 വിക്കറ്റ് സ്വന്തമാക്കിയവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now