
അതിസുന്ദര ചെറുത്ത് നില്‍പ്പ്, ഒപ്പമൊരു തകര്‍പ്പന്‍ നോ ലുക്ക് സിക്സും; വാഷിങ്ടണ്‍ സുന്ദറിന്റെ ദിനം
അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി ശര്‍ദുല്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്

ബ്രിസ്ബെയ്ന്‍: അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി ശര്‍ദുല്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്. അതിനിടയില്‍ ഗബ്ബയില്‍ ആരാധകരെ വിസ്മയിപ്പിച്ച് തകര്‍പ്പനൊരു നോ ലുക്ക് സിക്സും വാഷിങ്ടണ്‍ സുന്ദറില്‍ നിന്ന് വന്നു.
ശര്‍ദുല്‍ താക്കൂര്‍ പുറത്തായതിന് പിന്നാലെ ലിയോണിന്റെ ഡെലിവറിയിലാണ് വാഷിങ്ടണ്‍ സുന്ദര്‍ വൈഡ് ലോങ് ഓണിലേക്ക് കൂറ്റന്‍ ഷോട്ട് പായിച്ചത്. 116 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്സ് എത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
That's spicy! A no-look six from Sundar 6ï¸â£
â cricket.com.au (@cricketcomau) January 17, 2021
Live #AUSvIND: https://t.co/IzttOVtrUu pic.twitter.com/6JAdnEICnb
138 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്സും പറത്തി 60 റണ്‍സോടെ ക്രീസില്‍ തുടരുകയാണ് വാഷിങ്ടണ്‍ സുന്ദര്‍. 115 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്സും പറത്തി 67 റണ്‍സ് എടുത്താണ് ശര്‍ദുല്‍ താക്കൂര്‍ മടങ്ങിയത്. മൂന്നാം ദിനം 25 റണ്‍സ് എടുത്ത് പൂജാരയും, 37 റണ്‍സ് എടുത്ത് രഹാനെയും മടങ്ങിയതോടെ വലിയ തകര്‍ച്ചയാണ് ഇന്ത്യ മുന്പില് കണ്ടത്. 186-6 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും ഷര്ദുളിന്റേയും വാഷിങ്ടണിന്റേയും സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യക്ക് തുണയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
