
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില് ഇന്ത്യ വിജയം സ്വന്തമാക്കി. 38 റണ്സിന്റെ വിജയമാണ് അദ്യ ടി20യില് ഇന്ത്യ നേടിയത്.
സൂര്യകുമാര് യാദവിന്റെ അര്ധ ശതകവും ഭുവനേശ്വര് കുമാറിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യന് ജയം അനായാസമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ ഇപ്പോള് 1-0ത്തിന് മുന്നില്.
അതിനിടെ മത്സരം തുടങ്ങും മുന്പ് നടന്ന ഒരു സംഭവമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്. മത്സരത്തിന് മുന്പ് ഇരു ടീമുകളും ഗ്രൗണ്ടില് അണിനിരന്ന് ദേശീയ ഗാനം ചൊല്ലുന്നതിനിടെയാണ് സംഭവം.
ശ്രീലങ്കന് താരങ്ങള്ക്കൊപ്പം അവരുടെ ദേശീയ ഗാനം ചൊല്ലുന്ന ഹര്ദിക് പാണ്ഡ്യയുടെ വീഡിയോയാണ് വൈറലായി മാറിയത്. താരത്തിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കുകയാണ് ആരാധകര്.
Is it just me that saw @hardikpandya7 singing the SL national anthem, then? #SLvInd pic.twitter.com/TuALbiRFu4
â Pranith (@Pranith16) July 25, 2021
എതിര് ടീമിന്റെ ദേശീയ ഗാനം ചൊല്ലുന്ന ഒരു താരത്തെ ജീവിതത്തില് ആദ്യമായാണ് കാണുന്നത് എന്നാണ് ആരാധകര് പറയുന്നത്. ഹര്ദിക്കിന്റെ ശ്രമം മഹത്തരം എന്നായിരുന്നു മറ്റൊരു കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


