
ബാറ്റിങ് മറന്ന് ലങ്ക; ഏഷ്യാ കപ്പില്‍ വിജയത്തുടക്കത്തിന് അഫ്ഗാന് വേണ്ടത് 106 റണ്‍സ്
ടോസ് നേടി അഫ്ഗാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു
ദുബായ്: ഏഷ്യാ കപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ജയിക്കാന്‍ 106 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 19.4 ഓവറില്‍ 105 റണ്‍സില്‍ അഫ്ഗാനിസ്ഥാന് ചുരുട്ടിക്കെട്ടി.
ടോസ് നേടി അഫ്ഗാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിന് ഇറങ്ങിയ ലങ്ക ഒരു ഘട്ടത്തില്‍ നൂറ് കടക്കുമോ എന്നു പോലും സംശയിച്ചു. ഒരു ഘട്ടത്തില്‍ 75 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
38 റണ്‍സെടുത്ത ഭനുക രജപക്സെയാണ് ടോപ് സ്കോറര്‍. വാലറ്റത്ത് പൊരുതിയ ചമിക കരുണരത്നെയാണ് സ്കോര്‍ 100 കടത്തിയത്. താരം 31 റണ്‍സ് കണ്ടെത്തി. ധനുഷ്ക ഗുണതിലകെയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 17 റണ്‍സെടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല. ദില്ഷന് മധുഷങ്ക ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
അഫ്ഗാന് നിരയില്‍ ഫസല്‍ഹഖ് ഫാറൂഖി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുജീബ് റഹ്മാന്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. നവീന്‍ ഉള് ഹഖ് ഒരു വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
