
കപില്‍ദേവിന് ശേഷം ക്യാപ്റ്റന്‍സി ഡ്യൂട്ടിയില്‍ ഫാസ്റ്റ് ബൗളര്‍; ഭാവി നായകനെന്ന് ആരാധകര്‍
കപില്‍ ദേവിന് ശേഷം ഡെപ്യൂട്ടി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും ഇന്ത്യക്ക് ഒരു ഫാസ്റ്റ് ബൗളര്‍ വന്നിട്ടില്ല
ന്യൂഡല്‍ഹി: കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഡ്യൂട്ടിയിലേക്ക് എത്തുന്ന ആദ്യ താരമായി സ്റ്റാര്‍ പേസര്‍ ബൂമ്ര. രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റനായതോടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബൂമ്രയെ പ്രഖ്യാപിക്കുകയാണ് സെലക്ടര്‍മാര്‍.
രോഹിത്തിന് പരിക്കില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുലായിരിക്കും ഏകദിനത്തില്‍ ടീമിനെ നയിക്കുക എന്നത് വക്തമായിരുന്നു. എന്നാല്‍ ഉപനായക സ്ഥാനത്തേക്ക് ആരെത്തും എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഏകദിനത്തില്‍ സ്ഥാനം നിലനിര്‍ത്തുന്ന താരത്തെ വേണമായിരുന്നു ഇവിടേക്ക് പരിഗണിക്കാന്‍.
Well with Jasprit Bumrah being announced as vice-captain of the Indian ODI side & Pat Cummins already an #Ashes-winning captain, weâre just another step away from seeing Captain Bumrah & Captain Cummins walking out to toss in a #AusvIND contest #SAvIND https://t.co/weyBkJOBmg
â Bharat Sundaresan (@beastieboy07) January 1, 2022
ഋഷഭ് പന്തും സെലക്ടര്‍മാരുടെ പരിഗണനയില്‍ ഉണ്ടായിരുന്നതായാണ് സൂചന. എന്നാല്‍ കളി മനസിലാക്കുന്നതില്‍ വലിയ മികവ് പ്രകടിപ്പിക്കുന്ന ബൂമ്രയ്‌ക്കൊപ്പമാണ് സെലക്ടര്‍മാര്‍ നിന്നത്. ഇവിടെ ഒരു മത്സരത്തില്‍ നിന്ന് ഇടവേള എടുക്കാനോ മറ്റോ രാഹുല്‍ തീരുമാനിച്ചാല്‍ കപില്‍ ദേവിന് ശേഷം ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളര്‍ നയിക്കുന്നത് കാണാനാവും.
കപില്‍ ദേവിന് ശേഷം ഡെപ്യൂട്ടി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും ഇന്ത്യക്ക് ഒരു ഫാസ്റ്റ് ബൗളര്‍ വന്നിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുള്ള താരമാണ് ബൂമ്ര. ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബൂമ്ര എത്താനുള്ള സാധ്യതകളും വിദൂരത്തല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
