കടയുടമ നിതിന്‍ ബാബു സഞ്ജു ഫാനായതാണ് ജീവനക്കാര്‍ക്ക് കോളടിച്ചത്.

Fia Garments owner Nitin Babu awarded bonuses to employees following India's T20 victories
സഞ്ജുSource by : facebook
Last Updated :9 March 2026, 12:08 pm IST

News Now

കോട്ടയം: ടി20യില്‍ ഇന്ത്യ കിരീട നേട്ടത്തിലെത്തിയപ്പോള്‍ കോട്ടയത്ത് സഞ്ജു ഫാനായ കടയുടമ സന്തോഷം പങ്കിട്ടത് വളരെ വ്യത്യസ്തമായാണ്. ജീവനക്കാര്‍ക്ക് 2000 രൂപയാണ് പാമ്പാടി പൊന്നപ്പന്‍ സിറ്റിയിലെയും പാമ്പാടിയിലെയും ഫിയ ഗാര്‍മെന്റ്‌സ് നല്‍കിയത്.

കടയുടമ നിതിന്‍ ബാബു സഞ്ജു ഫാനായതാണ് ജീവനക്കാര്‍ക്ക് കോളടിച്ചത്. ഫൈനലില്‍ സഞ്ജുവിന്റെ മികച്ച ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചപ്പോള്‍ നിതിന്റെ സന്തോഷം ഇരട്ടിയായി. ഒന്നും രണ്ടും തൊഴിലാളികള്‍ക്കല്ല 63 പേര്‍ക്കാണ് ഇങ്ങനെ 2000 രൂപ കിട്ടിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സഞ്ജു പ്ലെയര്‍ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാര്‍ക്കും 500 രൂപ സമ്മാനം നല്‍കിയിരുന്നു. സെമി ഫൈനലില്‍ സഞ്ജുവിന്റെ ചിറകില്‍ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാര്‍ക്കും 1000 രൂപയും നല്‍കി.

Summary

unique celebration at Fia Garments in Pampady, Kottayam, where owner Nitin Babu, a Sanju Samson fan, awarded bonuses to all 63 employees following India's T20 victories

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates