
കാണാം ഇന്ത്യ- ബ്രസീൽ ഫുട്ബോൾ പോര്; അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയർ ഗ്രൂപ്പ് എയിൽ
സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം
സൂറിച്ച്: അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഗ്രൂപ്പ് പോരാട്ടത്തിൽ തന്നെ ബ്രസീൽ എതിരാളികളായി എത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ബ്രസീലും. യുഎസ്എ, ബ്രസീൽ, മൊറോക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം. ഒക്ടോബർ 11 മുതൽ 30 വരെയാണ് ടൂർണമെന്റ്.
ഒക്ടോബർ 11നു യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. ഫിഫ, പ്രാദേശിക ഓർഗനൈസിങ് സമിതി (എൽഒസി) യോഗമാണ് വേദി തീരുമാനമെടുത്തത്.

ഗ്രൂപ്പ് ബി: ജർമനി, നൈജീരിയ, ചിലെ, ന്യൂസിലൻഡ്
ഗ്രൂപ്പ് സി: സ്പെയിൻ, കൊളംബിയ, മെക്സിക്കോ, ചൈന
ഗ്രൂപ്പ് ഡി: ജപ്പാൻ, ടാൻസാനിയ, കാനഡ, ഫ്രാൻസ്
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



