ഇംഗ്ലണ്ട് മരണഗ്രൂപ്പില്‍; അര്‍ജന്റീന ഗ്രൂപ്പ് 'ജെ' യില്‍, ബ്രസീല്‍ 'സി'യില്‍; ലോകകപ്പ് ഫുട്‌ബോള്‍ മത്സരക്രമമായി

ആദ്യമത്സരം ജൂണ്‍ പതിനൊന്നിന്‌ ദക്ഷിണാഫ്രിക്കയും സൗത്ത് കൊറിയയും തമ്മിലാണ്. ജൂലൈ പത്തൊന്‍പതിനാണ് ഫൈനല്‍ മത്സരം.

FIFA World Cup 2026 full draw: Every group
ലോകകപ്പ് ഫുട്‌ബോള്‍ മത്സരക്രമമായി
Edited by :Sujith
Last Updated :6 ഡിസംബർ 2025, 6:50 am IST

വാഷിങ്ടണ്‍: ആരാധകരുടെ കാത്തിരിപ്പിന് വിമാനം. ഫിഫ ലോകകപ്പിന്റെ മത്സരക്രമമമായി. ആദ്യമത്സരം ജൂണ്‍ പതിനൊന്നിന്‌ ദക്ഷിണാഫ്രിക്കയും സൗത്ത് കൊറിയയും തമ്മിലാണ്. ജൂലൈ പത്തൊന്‍പതിനാണ് ഫൈനല്‍ മത്സരം. 42 ടീമുകള്‍ പന്ത്രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് 'ജെ'യിലാണ് ഉള്‍പ്പെടുക. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് 'ജെ'യിലെ മറ്റംഗങ്ങള്‍. നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് 'ഐ'ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.

42 ടീമുകള്‍ പന്ത്രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും

42 ടീമുകള്‍ പന്ത്രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും

ഗ്രൂപ്പ് 'സി'യിലാണ് ബ്രസീല്‍. മൊറോക്കോ, ഹൈതി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് 'എ'യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് 'എല്ലി'ലും ഏറ്റുമുട്ടും. ഇതില്‍ മരണഗ്രൂപ്പ് ' എല്‍' ആണ്.

മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും മെക്സിക്കോയില്‍ മൂന്നും വേദികളുണ്ട്.

News Now

Summary

FIFA World Cup 2026 full draw: Every group

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates