
32 അല്ല 48 ടീമുകള്‍! ആദ്യ പോരാട്ടം മെക്സിക്കോയില്‍, ഫൈനല്‍ യുഎസ്എയില്‍; 2026 ഫിഫ ലോകകപ്പ് മത്സരക്രമം
ജൂലൈ 19ന് ന്യൂ ജേഴ്സിയില്‍ കലാശപ്പോരാട്ടം

സൂറിച്ച്: 2026ലെ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തിറക്കി ഫിഫ. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവര്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം മെക്സിക്കോയിലാണ്. ജൂണ്‍ 11നു മെക്സിക്കോ സിറ്റിയിലെ വിഖ്യാത സ്റ്റേഡിയമായ എസ്റ്റാഡിയോ അസ്റ്റെക്കയിലാണ് ആദ്യ പോരാട്ടം. മെക്സിക്കോ ആണ് ആദ്യ പോരില്‍ ഒരു ഭാഗത്തെ ടീം. ജൂലൈ 19നാണ് ഫൈനല്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സിയിലാണ് കലാശപ്പോരാട്ടം.
ജൂണ്‍ 12നാണ് ആതിഥേയ രാജ്യങ്ങളായ യുഎസ്എയും കാനഡയും ആദ്യ പോരിനിറങ്ങുന്നത്. യുഎസ്എയിലെ പോരാട്ടം ലോസ് ആഞ്ജലസിലും കാനഡയുടെ പോരാട്ടം അതേ ദിവസം ടൊറന്റോയിലും അരങ്ങേറും.
യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിര്‍ണായിക്കാനുള്ള പോരിനു വേദി. സെമി പോരാട്ടങ്ങള്‍ ഡാലസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലായി അരങ്ങേറും.
ആദ്യ ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. മെക്സിക്കോ സിറ്റിയില്‍ ഉദ്ഘടന പോരാട്ടവും ഗ്വാഡലരാജയില്‍ രണ്ടാം മത്സരവും നടക്കും.
WHAT TO READ NEXT

രഹാന് അഹമദിനെ മടക്കി അക്ഷര്‍; ഇംഗ്ലണ്ട് പൊരുതുന്നു
16 വേദികളിലാണ് മത്സരങ്ങള്‍. 104 മത്സരങ്ങള്‍ അരങ്ങേറും. ചരിത്രമാകുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. 32 ടീമുകളുടെ നിലവിലെ രീതി മാറുന്നുവെന്ന പ്രത്യേകതയും 26ലെ എഡിഷനുണ്ട്. 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മെക്സിക്കോ ഇതു മൂന്നാം തവണയാണ് ലോകകപ്പ് ആതിഥേയരാകുന്നത്. 1970, 86 വര്‍ഷങ്ങളിലാണ് നേരത്തെ അവര്‍ ആതിഥേയരായത്. കാനഡ ആദ്യമായാണ് ലോകകപ്പ് വേദിയാകുന്നത്. 1994ലെ ലോകകപ്പിനു അമേരിക്കയാണ് വേദിയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്




