ഖത്തർ താരം ചവിട്ടി; കാനഡ മിഡ്ഫീൽഡർ ഇസ്മയിൽ കോനെയുടെ കാലൊടിഞ്ഞു? ​ഗുരുതര പരിക്ക് (വിഡിയോ)

അപകടകരമായ ഫൗളിന് ഖത്തർ താരം അസിം മാഡിബോയ്ക്ക് ചുവപ്പ് കാർഡ്

Ismael Kone
Ismael Konex
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :19 ജൂൺ 2026, 10:35 am IST

വാൻകൂവർ: ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് ബിയിലെ കാനഡ- ഖത്തർ പോരാട്ടം അതി നാടകീയമായിരുന്നു. മത്സത്തിൽ കാനഡ ആറ് ​ഗോളുകൾ ഖത്തർ വലയിൽ നിക്ഷേപിച്ചപ്പോൾ ഖത്തറിനു ഒന്നു പോലും തിരിച്ചടിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 2 ചുവപ്പ് കാർഡും പിറന്നു.

കാനഡയുടെ കടുത്ത ആക്രമണം തടയാന്‍ കാടന്‍ ഫൗളുകളാണ് ഖത്തര്‍ താരങ്ങള്‍ പുറത്തെടുത്തത്. അപകടകരമായ ഫൗളുകളും ടാക്കിളുകളും കൈയാങ്കളി വരെ മത്സരത്തിനിടെ അരങ്ങേറി. ഈ ലോകകപ്പിൽ ഇതുവരെ നടന്നതിൽ ഏറ്റവും മോശം മത്സരമെന്നു ഈ കളിയെ വിശേഷിപ്പിക്കാം. അത്രയും മോശം രം​ഗങ്ങളാണ് ​ഗ്രൗണ്ടിൽ അരങ്ങേറിയത്.

മത്സരത്തിനിടെ കനേഡിയൻ മധ്യനിര താരം ഇസ്മയിൽ കോനെയ്ക്ക് ഗുരുതര പരിക്കേറ്റതും പോരാട്ടത്തിന്റെ കറുത്ത ഏടുകളിൽ ഒന്നായി. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50ാം മിനിറ്റിൽ ഖത്തർ താരം അസിം മാഡിബോയുടെ ഗുരുതര ഫൗളിലാണ് കോനെയ്ക്ക് പരിക്കേറ്റത്.

ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി താരത്തെ പരിശോധിച്ചു. ഈ ഫൗളിന് അസിം മാഡിബോയ്ക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു. ഇതോടെ ഏറെ നേരം മത്സരം തടസപ്പെട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം കോനെയെ ആശുപത്രിയിലേക്ക് മാറ്റി. ഗാലറിയെ അഭിവാദ്യം ചെയ്താണ് താരം സ്‌ട്രെച്ചറിൽ ഗ്രൗണ്ട് വിട്ടത്.‌

ഖത്തറിന്റെ രണ്ട് താരങ്ങള്‍ രണ്ട് പകുതികളിലായാണ് ചുവപ്പ് കാര്‍ഡ് വാങ്ങിയത്. ആദ്യ പകുതി 33ാം മിനിറ്റിലെത്തിയപ്പോൾ ഖത്തർ താരം ഹൊമാം അ​ഹമ്മദ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായിരുന്നു. പിന്നാലെയാണ് രണ്ടാം പകുതിയിൽ മാഡിബോയുടെ കോനെയെ അപകടകരമായി ഫൗൾ ചെയ്ത് ചുവപ്പ് വാങ്ങിയത്.

ജൊനാഥന്‍ ഡേവിഡ് ഹാട്രിക്ക് ഗോളുകളുമായി കളം വാണപ്പോള്‍ കൈല്‍ ലാറിന്‍, നതാന്‍ സാലിബ എന്നിവരും കാനഡയ്ക്കായി വല ചലിപ്പിച്ചു. ഖത്തര്‍ താരം മുഹമ്മദ് മനാനിയുടെ സെല്‍ഫ് ഗോളും വന്നതോടെ കാനഡയുടെ അക്കൗണ്ടില്‍ ഗോളെണ്ണം ആറായി.

News Now

Summary

Ismael Kone rushed to the hospital after suffering a suspected broken leg following a brutal challenge from Qatar midfielder Assim Madibo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates