
മുടി വെട്ടി, പുത്തൻ ലുക്കിൽ യമാൽ; ബാർബർ വന്നത് റോൾസ് റോയ്സിൽ!
സ്പാനിഷ് യുവ വിസ്മയത്തെ പ്രശംസിച്ച് ലയണൽ മെസി

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ സ്പാനിഷ് കൗമാര താരം ലാമീന്‍ യമാല്‍ ഇറങ്ങുക പുത്തന്‍ ലുക്കില്‍. മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ ലുക്ക് മാറ്റുന്നത് പതിവാണ്. എന്നാൽ യമാലിന്റെ മുടി വെട്ടാന്‍ ഹെയർ സ്റ്റൈലിസ്റ്റ് എത്തിയത് റോള്‍സ് റോയ്സ് കാറിലാണെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതിന്റെ വിഡിയോ വൈറലായി മാറിയിട്ടുമുണ്ട്.
അമേരിക്കയിലെ പ്രശസ്തനായ ഹെയർ സ്റ്റൈലിസ്റ്റ് 22കാരൻ ബ്രയാന്‍ ഗ്വാര്‍ഡാഡോയാണ് സ്പാനിഷ് ടീമിലെ താരങ്ങളുടെ ഹെയര്‍ കട്ടിങിന് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച ടീം ഹോട്ടലിലെത്തിയ ബ്രയാന്‍ ആഡംബര കാറായ റോള്‍സ് റോയ്സില്‍ വന്നിറങ്ങുന്ന വിഡിയോയാണ് വൈറലായത്.
പുറത്തു വന്ന വിഡിയോയിൽ ബ്രയാൻ ഗ്വാർഡാഡോ റോൾസ് റോയ്സിൽ നിന്നിറങ്ങുന്നതും പിന്നാലെ യമാലിന്റെ ഹെയർ കട്ട് ചെയ്യുന്നതും കാണാം. യമാലിന് ഹെയര്‍കട്ട് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഒപ്പുള്ള ജഴ്‌സിയും അദ്ദേഹം സമ്മാനമായി വാങ്ങി.
യമാലിനെ പ്രശംസിച്ച് മെസി
മത്സരത്തിനു മുന്നോടിയായി ലമീൻ യമാലിനെ പ്രശംസിച്ച് അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി സംസാരിച്ചതും ശ്രദ്ധേയമായി. യമാൽ അസാധ്യ കളിക്കാരനാണെന്നു അദ്ദേഹം വ്യക്തമാക്കി.
'ലമീൻ യമാൽ ശരിക്കും അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ്. ഞാൻ ഓരുപാട് സ്നേഹിക്കുന്ന ക്ലബിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കളി ഞാൻ കാണാറുണ്ട്. ചരിത്ര നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. എന്നാൽ ഇത്തവണ ആ നേട്ടം അദ്ദേഹത്തിനു ലഭിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും'- മെസി വ്യക്തമാക്കി.
WHAT TO READ NEXT

'മനോഹര കാലം സമ്മാനിച്ച മാന്ത്രികൻ, മെസിയെ പരമാവധി ആസ്വദിക്കു'
WHAT TO READ NEXT

ലോകകപ്പ് ഫൈനൽ അർജന്റീന പ്രസിഡന്റ് നേരിട്ട് കാണില്ല, കോട്ടും ഊരില്ല!
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Spain teenage sensation Lamine Yamal got a fresh haircut ahead of the FIFA World Cup 2026 final against Argentina
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




