
'റഫറീ... മര്യാദയ്ക്ക് കളി നിയന്ത്രിക്കണേ'! വിൻസിചിനോട് സ്പാനിഷ് കോച്ച്
എല്ലാം അർജന്റീനയ്ക്കു വേണ്ടിയെന്ന വിവാദം നിൽക്കെയാണ് ഡെലഫ്യുന്റെയുടെ ശ്രദ്ധേയ വാക്കുകൾ

ന്യൂയോർക്ക്: ഫിഫ റഫറിയെ ഉപയോഗിച്ച് അർജന്റീനയ്ക്കു വേണ്ടി ഒത്തുകളിച്ചെന്ന വിവാദം ഈ ലോകകപ്പിലും കത്തിപ്പടർന്നിരുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിരിക്കെ കലാശപ്പോരിൽ മത്സരം നിയന്ത്രിക്കുന്ന സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിചിനു മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ ലൂയീസ് ഡെലഫ്യുന്റെ രംഗത്തെത്തി. റഫറിമാരും വാറും നിയമങ്ങൾ കൃത്യമായി പാലിച്ച് മത്സരം നിയന്ത്രിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീന- സ്പെയിൻ കലാശപ്പോരാട്ടം. ഫൈനലിൽ വിൻസിചിനൊപ്പം ടോമാസ് ക്ലാൻക്നിക് (അസിസ്റ്റന്റ് 1), ആൻഡ്രാസ് കൊവാസിച് (അസിസ്റ്റന്റ് 2), അദ്ഹം മഖാദ്മേ (ഫോർത്ത് ഒഫീഷ്യൽ), മുഹമ്മദ് അൽക്കലാഫ് (റിസർവ് അസിസ്റ്റന്റ് റഫറി) എന്നിവരാണ് മത്സരം നിയന്ത്രിക്കുന്നത്.
ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമാണ് ഒഫീഷ്യൽസ് എല്ലാവരും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ റഫറിമാരുടേയും വാർ സംവിധാനത്തിൻമേലും കനത്ത നിരീക്ഷണമുണ്ട്. അതിനിടെയിലാണ് സ്പാനിഷ് കോച്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
'ഫൈനലിലെ പ്രധാനപ്പെട്ട ഒരു സംഗതി റഫറിമാരുടെ പ്രകടനമാണ്. റഫറി സ്ലാവ്കോ വിൻസിച് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കരുത്. നിയമത്തിന്റെ പരിധി ലംഘിക്കാനോ ഫുട്ബോൾ നിയമങ്ങൾ അനുവദിക്കുന്നതിനു അപ്പുറം പോകാനോ ആരേയും അനുവദിക്കരുത്. എനിക്ക് റഫറിമാരിൽ പൂർണ വിശ്വാസമുണ്ട്. ഒപ്പം നമ്മൾ ഏതുതരത്തിലുള്ള മത്സരമാണ് കളിക്കേണ്ടത് എന്നതും കൃത്യമായി അറിയാമെന്നു ഞാൻ വിശ്വസിക്കുന്നു'- ഡെലഫ്യുന്റെ വ്യക്തമാക്കി.
WHAT TO READ NEXT

'മനോഹര കാലം സമ്മാനിച്ച മാന്ത്രികൻ, മെസിയെ പരമാവധി ആസ്വദിക്കു'
വിൻസിചിന്റെ നേട്ടം
റഫറിയിങ് കരിയറിലെ വലിയ നേട്ടമാണ് 46കാരനായ സ്ലാവ്കോ വിൻസിചിനെ കാത്തിരിക്കുന്നത്. 2022ൽ ഖത്തർ ലോകകപ്പിലെ രണ്ട് മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ട് ലോകകപ്പ് അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ കരിയറിലെ ആറാം ലോകകപ്പ് മത്സരമാണ് അർജന്റീന- സ്പെയിൻ ഫൈനൽ. ഈ അധ്യായത്തിൽ ഗ്രൂപ്പ് ഘട്ടം മുതൽ അദ്ദേഹം നിയന്ത്രിക്കുന്ന നാലാമത്തെ മത്സരം കൂടിയാണ് ഫൈനൽ.
വിൻസിചും അർജന്റീനയും
2022ലെ ലോകകപ്പിൽ അർജന്റീന അനുഭവിച്ച വേദനയുടെ നിമിഷങ്ങൾ കണ്ടു നിന്ന വ്യക്തി കൂടിയാണ് വിൻസിച്. ആദ്യ മത്സരത്തിൽ അർജന്റീന സൗദി അറേബ്യയോടു തോറ്റപ്പോൾ ആ മത്സരം നിയന്ത്രിക്കാനുള്ള നിയോഗം കിട്ടിയത് വിൻസിചിനാണ്. അന്ന് മെസിയും സംഘവും 1-2നാണ് പരാജയപ്പെട്ടത്. ഇതേ മത്സരത്തിൽ കോർണർ കിക്കിനിടെ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിനു അർജന്റീനയ്ക്ക് അനുകൂലമായി വിൻസിച് പെനാൽറ്റിയും അനുവദിച്ചിരുന്നു.
36 മത്സരങ്ങൾ തോൽക്കാതെ എത്തിയ അർജന്റീനയുടെ കുതിപ്പിനാണ് അന്ന് സൗദി സംഘം വിരാമമിട്ടത്. ലോകകപ്പിൽ അർജന്റീന നേരിട്ട അവസാന തോൽവിയും അതായിരുന്നു. പിന്നീട് ഒരു കളി പോലും തോൽക്കാതെ അവർ കിരീടം സ്വന്തമാക്കി. ഇത്തവണയും അപരാജിതരായി ഫൈനലിൽ എത്തി നിൽക്കുന്നു.
WHAT TO READ NEXT

ലോകകപ്പ് ഫൈനൽ അർജന്റീന പ്രസിഡന്റ് നേരിട്ട് കാണില്ല, കോട്ടും ഊരില്ല!
WHAT TO READ NEXT

ഒരു ടിക്കറ്റിന് 24 ലക്ഷം! ലോകകപ്പ് ഫൈനൽ സർവകാല റെക്കോർഡിൽ
WHAT TO READ NEXT

ഈ മനുഷ്യൻ... സ്പാനിഷ് ജേഴ്സിയിൽ ലോകകപ്പ് കളിച്ചിരുന്നെങ്കിലോ!
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Spain's head coach Luis de la Fuente has warned referee Slavko Vincic, who has been given both the honour and the responsibility of officiating the high-profile clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


