
വീണ്ടും റെക്കോര്‍ഡ് കുറിച്ച് മെസി; തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍!
മത്സരത്തിന്റെ 80-ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് ചരിത്രനിമിഷമായി മാറിയത്

ഡാലസ്: ഫുട്ബോള്‍ ലോകത്ത് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ ഓരോ തവണയും പുതിയ ഉയരങ്ങള്‍ കീഴടക്കി ആരാധകരെ വിസ്മയിപ്പിക്കുന്ന ലയണല്‍ മെസി വീണ്ടും ചരിത്രപുസ്തകത്തില്‍ സ്വന്തം പേര് പതിപ്പിച്ചു. ജോര്‍ദാനെതിരായ മത്സരത്തിനിടെ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി അര്‍ജന്റീനന്‍ നായകന് മാറി.
ഡാലസില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന 3-1ന് ജോര്‍ദാനെ കീഴടക്കിയപ്പോള്‍, മത്സരത്തിന്റെ 80-ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് ചരിത്രനിമിഷമായി മാറിയത്. ആ ഗോളിലൂടെ ലോകകപ്പ് വേദിയിലെ തന്റെ ആകെ ഗോളുകളുടെ എണ്ണം 19 ആയി ഉയര്‍ത്താനും മെസിക്ക് സാധിച്ചു.
2022 ഖത്തര്‍ ലോകകപ്പില്‍ ആരംഭിച്ച ഗോളടിക്കല്‍ പരമ്പരയാണ് മെസി ഇപ്പോഴും തുടരുന്നത്. ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ ഗോള്‍ നേടിയ താരം, 2026 ലോകകപ്പിലും തന്റെ ഫോം നിലനിര്‍ത്തി. അള്‍ജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഇരട്ടഗോളും നേടിയ ശേഷം ജോര്‍ദാനെതിരായ മത്സരത്തിലും വലകുലുക്കിയാണ് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഇതിന് മുമ്പ് തുടര്‍ച്ചയായി ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയെന്ന നേട്ടം ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടൈനും ബ്രസീലിന്റെ ജെയര്സീനോയും പങ്കിട്ടിരുന്നു. എന്നാല്‍ ഏഴ് മത്സരങ്ങളിലേക്ക് ആ റെക്കോര്‍ഡ് ഉയര്‍ത്തിയ മെസി, എക്കാലത്തെയും മികച്ച താരമെന്ന വിശേഷണത്തിന് അടിവരയിട്ടു. ഈ ലോകകപ്പില്‍ മെസിയുടെ ആറാമത്തെ ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് മെസിയും സംഘവും മുന്നേറുന്നത്.
ഫ്രീക്കിക്കില്‍ മെസി നേടുന്ന 7ാമത്തെ ഗോളാണിത്, അര്‍ജന്റീന ജേഴ്സിയില്‍ 12-ാമത്തേതും. ഇതോടെ ദേശീയ ടീമിനായി മെസിയുടെ കാലില്‍ നിന്ന് പിറന്ന ഗോളുകളുടെ എണ്ണം 123 ആയി. 145 ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇക്കാരയത്തില്‍ മെസിക്ക് മുന്നിലുള്ളത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Lionel Messi become the first player to score in seven consecutive FIFA World Cup matches
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






