ഹാളണ്ടിന്റെ മികവില്‍ നോര്‍വെ; ഐവറി കോസ്റ്റിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറില്‍; ഇനി എതിരാളി കാനറികള്‍
ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നോര്‍വേ ഐവറി കോസ്റ്റിനെ നോക്കൗട്ടില്‍ കീഴടക്കിയത്

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നോര്‍വേ ഐവറി കോസ്റ്റിനെ നോക്കൗട്ടില്‍ കീഴടക്കിയത്. 86-ാം മിനിറ്റില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടിന്റെ ഗോളിലൂടെയാണ് നോര്‍വെയുടെ വിജയം. പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലാണ് നോര്‍വേയുടെ എതിരാളികള്‍.
തുടക്കത്തില്‍ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലര്‍ത്തിയത്. നോര്‍വേ ഗോള്‍മുഖത്ത് ഐവറികോസ്റ്റ് നിരന്തരം അപകടമുയര്‍ത്തി. അതേസമയം, ഹാളണ്ടും സോര്‍ലോത്തും അടങ്ങുന്ന നോര്‍വേയും പ്രത്യാക്രമണം നടത്തി. ആദ്യപകുതിയുടെ അവസാനം കടുത്ത ആക്രമണ പ്രത്യാക്രമണങ്ങളാണ് നടന്നത്. 35ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഗ്ബദൗ ഗോളിനടുത്തെത്തിയെങ്കിലും,
മികച്ച സേവുമായി ഗോളി ഒര്‍ജാന്‍ ലനൈലാന്‍ഡ് നോര്‍വേയുടെ രക്ഷക്കെത്തി. കളിയുടെ 39-ാം മിനിറ്റില്‍ വിങ്ങര്‍ അന്റോണിയോ നൂസയിലൂടെ നോര്‍വെ ലക്ഷ്യം കണ്ടു. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് നൂസ ഗോള്‍ നേടിയത്. ആദ്യപകുതി ഒരുഗോളിന് നോര്‍വേ മുന്നിട്ടുനിന്നു. ഗോള്‍ മടക്കാന്‍ നിരന്തരം പ്രത്യാക്രമണം നടത്തിയ ഐവറികോസ്റ്റ് 74-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ തകര്‍പ്പന്‍ ഗോളിലൂടെ സമനിലപിടിച്ചു. വലതുവിങ്ങില്‍ ബോക്സിനുള്ളില്‍ വെച്ച് നോര്‍വേ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയാണ് ഗോളടിച്ചത്.
നേരത്തെ നോര്‍വെയുടെ ടോര്‍ബോണ്‍ ഹെഗ്ഗമിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ലൈന്‍ സേവിലൂടെ രക്ഷിച്ചതും അമദ് ഡിയാലോയാണ്. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകുമെന്ന് കരുതിയിരിക്കെയാണ്, 86-ാം മിനിറ്റില്‍ നോര്‍വെ സൂപ്പര്‍ സ്ട്രൈക്കര്‍ ഹാളണ്ടിന്റെ തകര്‍പ്പന്‍ ഗോള്‍. പാട്രിക് ബെര്‍ഗ് ഗോള്‍ മുഖത്തിന് സമാന്തരമായി നല്കിയ പാസ് ഹോളണ്ട് വലയിലെത്തിച്ചു. ഗോള്‍ മടക്കാന്‍ ഐവറികോസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും നോര്‍വെ ഗോളി നൈലന്‍ഡിന്റെ മികവിനെ മറികടക്കാനായില്ല. ലോകകപ്പില്‍ അഞ്ചാം ഗോള്‍ നേടിയ ഏര്‍ലിങ് ഹാളണ്ട് ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മെസിക്കും എംബാപ്പെയ്ക്കും തൊട്ടുപിന്നിലുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Norway defeats Ivory Coast to reach pre-quarterfinal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






