
ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍
മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്.

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന - സ്പെയിന് പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്. ന്യൂയോര്‍ക് ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്പെയിന് ലോകകപ്പ് കിരീടം ഉയര്‍ത്തി.
മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി ആരംഭിച്ച ഓണ്‍ ലൈന്‍ ഹര്‍ജിയില്‍ ഇതിനകം ഒരുലക്ഷത്തോളം ആളുകളാണ് ഒപ്പുവച്ചത്. ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്ലോവേനിയന്‍ റഫറി സ്ലാവാകോ വിന്‍സിച്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
മത്സരത്തിലെ റഫറിയുടെ വിവിധ തീരുമാനങ്ങള്‍ ഫിഫ പുനഃപരിശോധിക്കണം. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരഫലത്തെ സ്വാധീനിച്ചതായും ക്രമക്കേടുകള്‍ നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആരോപണത്തില്‍ അതിനുതകുന്ന തെളിവകുള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
ഫൈനല്‍ മത്സരത്തിലെ 106 ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്. 2010 ലാണ് മുന്‍പ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലില്‍ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിന് സ്വന്തമാക്കി.
Sore losers? Argentina fans cry foul, demand FIFA replay World Cup final
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്






