
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: രാജസ്ഥാന് റോയല്സിനെതിരായ ഐപിഎല് പോരാട്ടത്തില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 178 റണ്സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 177 റണ്സ് കണ്ടെത്തി.
ടോസ് നേടി ആര്സിബി രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തില് തകര്ന്ന രാജസ്ഥാനെ മധ്യനിരയില് ബാറ്റ് വീശിയവരുടെ മികവാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ജോസ് ബട്ലര് (എട്ട്), മനന് വോറ (ഏഴ്), ഡേവിഡ് മില്ലര് (പൂജ്യം) എന്നവിര് ക്ഷണത്തില് മടങ്ങിയതോടെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടത്തില് 18 റണ്സെന്ന നിലയില്. പിന്നീട് ക്രീസിലെത്തിയ ശിവം ഡുബെ ക്യാപ്റ്റന് സഞ്ജു സാംസണിനൊപ്പം ചേര്ന്നതോടെ രാജസ്ഥാന് പിടിച്ചു കയറാന് തുടങ്ങി.

അതിനിടെ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു സഞ്ജു മടങ്ങി. 18 പന്തില് രണ്ട് ഫോറും ഒരു സിക്സും സഹിതം 21 റണ്സായിരുന്നു രാജസ്ഥാന് നായകന്റെ സംഭവാന. പിന്നീട് ക്രീസിലെത്തിയ റ്യാന് പരാഗ്, രാഹുല് തേവാടിയ എന്നിവര് ഡുബെയെ പിന്തുണച്ചു. ഇതോടെയാണ് ഒരു ഘട്ടത്തില് 100 പോലും കടക്കുമോ എന്നു തോന്നിച്ച സ്കോര് ഈ നിലയിലെത്തിയത്.
ഡുബെയാണ് ടോപ് സ്കോറര്. താരം 32 പന്തില് 46 റണ്സാണ് ഡുബ കണ്ടെത്തിയത്. അഞ്ച് ഫോറും രണ്ട് സിക്സും തൊങ്ങല് ചാര്ത്തിയ ഇന്നിങ്സ്. തേവാടിയ 23 പന്തില് 40 റണ്സെടുത്തു. നാല് ഫോറും രണ്ട് സിക്സും രാഹുലും പറത്ത്. പരാഗ് 16 പന്തില് 25 റണ്സെടുത്തു.
ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഹര്ഷല് പട്ടേല് മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തി. കെയ്ല് ജാമിസണ്, കെയ്ന് റിച്ചാര്ഡ്സന്, വാഷിങ്ടന് സുന്ദര് എന്നിവര് ഓരോ വിക്കറ്റുകള് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



