
സ്റ്റംപുമായി സ്കൂപ്പ് ഷോട്ടോ? ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് മലയാളി കുരുന്ന്; വീഡിയോ വൈറൽ
ക്രിക്കറ്റ് വിദഗ്ധരുടേയും ആരാധകരുടേയും കയ്യടി നേടിയ ലിറ്റിൽ ബാറ്റ്സ്മാൻ കേരളത്തിൽ നിന്നാണ്

ക്രിക്കറ്റ് ബാറ്റിന് പകരം സ്റ്റംപ് കയ്യിലെടുത്ത് അനായാസം ഷോട്ടുകൾ കൃത്യതയോടെ പായിക്കുന്ന കുരുന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ക്രിക്കറ്റ് വിദഗ്ധരുടേയും ആരാധകരുടേയും കയ്യടി നേടിയ ലിറ്റിൽ ബാറ്റ്സ്മാൻ കേരളത്തിൽ നിന്നാണ്.
ഇൻഡോറിൽ സ്റ്റംപും കയ്യിൽ പിടിച്ച് ഷോട്ടുകൾ പായിക്കുന്ന വീഡിയോ വൈറലായതോടെ ആരാണ് ഈ കുരുന്ന് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നു. തൃശൂരിൽ നിന്നുള്ള ഒൻപത് വയസുകാരൻ വിഘ്നജ് പ്രജിത് ആണ് ഈ കുട്ടി എന്നാണ് ലിങ്ക്ഡനിൽ രാജു ദേവേന്ദ്രൻ എന്ന ക്രിക്കറ്റ് ആരാധകൻ കുറിച്ചത്.
âWeâll start you in threeâs and go from there mateâ pic.twitter.com/iaJwtUEq0p
â The Grade Cricketer (@gradecricketer) May 8, 2021
2019ൽ ഐപിഎൽ കണ്ടതോടെയാണ് വിഘ്നജ് ക്രിക്കറ്റ് ആരാധകനാവുന്നതും പരിശീലനം ആരംഭിക്കുന്നതും. അന്ന് മുതൽ രാവിലെ മൂന്ന് മണിക്കൂർ വിഘ്നജ് പരിശീലനം നടത്തുന്നു. വിഘ്നജിന്റെ പിതാവും ലെഗ് സ്പിന്നറാണ്. തന്റെ മകന് വേണ്ടി പരിശീലകനെ തേടുകയാണ് അദ്ദേഹം ഇപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ



