
News Now
കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ

സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

ലണ്ടന്: ഇംഗ്ലീഷ് ഓള്റൗണ്ടര് ബെയര്സ്റ്റോയെ എടുത്തുയര്ത്തിയതിന് ശേഷം തനിക്ക് പരിക്കേറ്റതായുള്ള വാര്ത്തകള് തള്ളി ജോണി ബെയര്സ്റ്റോ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര കളിക്കുമെന്നും ബെയര്സ്റ്റോ വ്യക്തമാക്കി.
സാം കറാനെ തോളിലെടുത്ത് ബെയര്സ്റ്റോ പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ബെയര്സ്റ്റോയുടെ മുട്ടുകാലിന് പരിക്കേറ്റതായുള്ള വാര്ത്തകള് വന്നത്. സാം കറാനെ എടുത്തതിന് ശേഷം ലോക്കര് റൂമിലേക്ക് തിരികെ പോവുമ്പോള് ബെയര്സ്റ്റോ കാലില് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
Jonny Bairstow lifting Sam Curran
â Englandâs Barmy Army (@TheBarmyArmy) July 26, 2022
IG: reecejtopley pic.twitter.com/HwVH7l6wVr
കാര്യങ്ങള് വ്യക്തമാക്കാന് വേണ്ടി പറയുകയാണ്, എനിക്ക് ഫിറ്റ്നസ് പ്രശ്നങ്ങള് ഇല്ല. സെലക്ഷന് എന്നേയും പരിഗണിക്കാം. വരുന്ന റിപ്പോര്ട്ടുകള് തെറ്റാണ്, തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയില് ബെയര്സ്റ്റോ കുറിച്ചു.
മൂന്ന് ട്വന്റി20യുടെ പരമ്പരയാണ് ഇംഗ്ലണ്ടിന് എതിരെ സൗത്ത് ആഫ്രിക്ക കളിക്കുക. ആദ്യ രണ്ട് ട്വന്റി20യും ഇടവേളകളില്ലാതെയാണ് കളിക്കേണ്ടി വരുന്നത്. പരമ്പരയിലെ ആദ്യ ട്വന്റി20 ഇന്ന് നടക്കും. രണ്ടാമത്തെ മത്സരം നാളെയും. ജൂലൈ 31നാണ് മൂന്നാമത്തെ ട്വന്റി20.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

