ഐപിഎൽ മെ​ഗാ ലേലം; ടീമുകൾക്ക് നാല് താരങ്ങളെ മാത്രം നിലനിർത്താം

ഐപിഎൽ മെ​ഗാ ലേലം; ടീമുകൾക്ക് നാല് താരങ്ങളെ മാത്രം നിലനിർത്താം

ചിത്രം/ ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

മുംബൈ: 2022 അടുത്ത സീസണിലേക്കുള്ള ഐപിഎൽ മെ​ഗാ താര ലേലത്തിന്റെ നിബന്ധനങ്ങൾ മുന്നോട്ടുവച്ച് ബിസിസിഐ. 2021 സീസണിലെ ഐപിഎൽ പോരാട്ടങ്ങളിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തുടങ്ങാനിരിക്കെയാണ് ബിസിസിഐ മെ​ഗാ ലേലത്തിന്റെ നിബന്ധനകൾ പുറത്തുവിട്ടിരിക്കുന്നത്.  

മെഗാ ലേലത്തിൽ നാല് താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താമെന്നാണ് പുതിയ തീരുമാനം. ശേഷിക്കുന്ന താരങ്ങളെ റിലീസ് ചെയ്യാം. പുതിയ രണ്ട് ഫ്രാഞ്ചൈസികൾ കൂടിയെത്തുമ്പോൾ അവർക്കും മികച്ച താരങ്ങളെ തിര‍ഞ്ഞെടുക്കുവാനുള്ള അവസരമെന്ന നിലയിലാണ് നാല് താരങ്ങളെ ഒഴികെ ബാക്കി താരങ്ങളെ റിലീസ് ചെയ്യണമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുന്നത്.

മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും നിലനിർത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെ നിലനിർത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now